പൃഥ്വിരാജും സംഘവും കേരളത്തിലേക്ക് മടങ്ങിയെത്തി!

Prithviraj's Aadujeevitham team back to Kerala
Prithviraj's Aadujeevitham team back to Kerala

ആടുജീവിതം ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ജോർദാനിലേക്ക് പോയി അവിടെ അകപ്പെട്ടു പോയ പൃഥ്വിരാജ്, ബ്ലെസി ഉൾപ്പെടെ 58 പേരാണ് മാസങ്ങളായി ജോർദാനിൽ കുടുങ്ങി കിടന്നത്. ലോക്ക് ഡൗണും തുടർന്ന് വിമാന സർവീസുകളും നിറുത്തിയതോടെയാണ് ഇവർക്ക് തിരികെവരാൻ കഴിയാതിരുന്നത്. ജോര്‍ദാനില്‍ നിന്നുള്ള പ്രവാസികളുമായി വ്യാഴാഴ്ച എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയിലേക്ക് പുറപ്പെട്ടിരുന്നു. ഇവയില്‍ പ്രിഥ്വിരാജും സംഘവും ഉള്‍പ്പെടുന്നതായും അവര്‍ നാട്ടിലേക്ക് തിരിച്ചതായും ജോര്‍ദാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ഇന്ന് രാവിലെ 7.15 നാണ് ഇവര്‍ നെടുമ്ബാശേരിയിലെത്തുന്നത്.

മാര്‍ച്ച്‌ മാസത്തിന്റെ തുടക്കത്തിലാണ് പൃഥ്വിരാജ് ചിത്രത്തിന്റെ ഷൂട്ടിങിനായി ജോര്‍ദാനില്‍ എത്തിയത്. കോറോണ പ്രതിസന്ധിക്കിടയിലും സംഘം പ്രത്യേക അനുമതി തേടി ഷൂട്ടിങ് തുടരുകയായിരുന്നു. എന്നാല്‍ ജോര്‍ദാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചതോടെ ഷൂട്ടിങ് നിര്‍ത്തേണ്ടതായി വന്നു. എന്നാൽ കർഫ്യൂ ഇളവ് വന്നതോടെ ഇവർക്ക് ഷൂട്ടിങ് പൂർത്തിയാക്കാൻ കഴിഞ്ഞെങ്കിലും തിരികെ ഇന്ത്യയിലേക്ക് ഏതാണ് സാധിച്ചിരുന്നില്ല. ഇവരെ നാട്ടിലെത്തിക്കാൻ നിരവധി സംഘടനകൾ ശ്രമിച്ചെങ്കിലും അതെല്ലാം പരാചയപെടുകയായിരുന്നു.

മാസങ്ങൾക്ക് ശേഷം ജന്മനാട്ടിൽ തിരിച്ചെത്താൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിൽ ആണ് ഇവർ ഇപ്പോൾ. ആരോഗ്യ വകുപ്പിന്റെ നിർദേശപ്രകാരം ഇവർ ക്വാറന്റൈനിൽ പ്രവേശിച്ചു.