മൂർഖൻ പാമ്പിനെ കയ്യിലെടുത്ത് പ്രവീണ, അമ്പരന്നു ആരാധകർ!

Praveena Viral Video
Praveena Viral Video

വർഷങ്ങൾ കൊണ്ട് മലയാള പ്രേഷകരുടെ പ്രിയങ്കരിയായി തിളങ്ങുന്ന താരമാണ് പ്രവീണ. നായികയായും സഹനടിയായും എല്ലാം വേഷമിട്ട താരം ഇപ്പോൾ മിനിസ്ക്രീൻ പ്രേക്ഷകർക്കും പ്രിയങ്കരിയാണ്. ഒരേ സമയം ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും തിളങ്ങിനിൽക്കുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ് പ്രവീണ. ലോക്ക് ഡൌൺ പ്രമാണിച്ചു താരമിപ്പോൾ കുടുംബത്തിനൊപ്പം വീട്ടിൽ സമയം ചിലവഴിക്കുകയാണ്. എന്നാൽ കഴിഞ്ഞ ദിവസം താരം തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് ഒരു ചിത്രം കണ്ട അമ്പരന്നിരിക്കുകയാണ് ആരാധകർ. പ്രവീണ തന്നെയാണോ ഇതെന്നാണ് ആരാധകരുടെ സംശയവും.

ഒരു മൂർഖൻ പാമ്പിന്റെ കുഞ്ഞിനെ കയ്യിലെടുത്തിരിക്കുന്ന താരത്തിന്റെ ചിത്രം കണ്ട ആദ്യം ആരാധകർ ഒന്ന് അമ്പരന്നുവെങ്കിലും പിന്നീട് താരത്തെ അഭിനന്ദിച്ചുകൊണ്ടും കളിയാക്കികൊണ്ടും ഉള്ള കമെന്റുകൾ കുറിക്കാനും പ്രേക്ഷകർ മറന്നില്ല.‘എന്‍റെ വീട്ടിലെത്തിയ ഒരു കുഞ്ഞ് അതിഥി, ബേബി കോബ്ര’ എന്ന അടിക്കുറുപ്പോടെ താരം ഫേസ്ബുക്കിൽ ഈ ചിത്രം ആരാധകരുമായി പങ്കുവച്ചപ്പോൾ . ജീവിതത്തില്‍ ആദ്യമായാണ് ഇത്രയും ചെറിയ ഒരു പാമ്ബിനെ കാണുന്നതെനാണ്‌ താരം ഇൻസ്റ്റാഗ്രാമിൽ ഈ ചിത്രത്തിനൊപ്പം കുറിച്ചത്.

വീഡിയോ കാണാം

സോഴ്സ്: Kochu Kochu Valyakaryangal