അച്ചനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചു പ്രാർത്ഥന, ചിത്രങ്ങൾ വൈറൽ!

Prarthana shared her photo with Indrajith
Prarthana shared her photo with Indrajith

മലയാളികൾ ഒന്നടങ്കം ഞെഞ്ചിലേറ്റിയ താരകുടുംബം ആണ് മല്ലിക സുകുമാരന്റെ. കുടുംബത്തിലെ മുഴുവൻ അംഗങ്ങളും താരങ്ങൾ ആണെന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഈ കുടുംബം പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം വളരെ പെട്ടന്ന് തന്നെയാണ് വൈറൽ ആയി മാറുന്നതും. ഈ കുടുംബത്തിലെ മൂത്ത കൊച്ചുമകൾ ആയ പ്രാർത്ഥന ഇപ്പോൾ പത്താം ക്‌ളാസ് പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പിൽ ആണ്. ഇപ്പോൾ പ്രാർത്ഥന പങ്കുവെച്ച ഒരു ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

Prarthana Indrajith
Prarthana Indrajith

ഒരു നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞു അച്ഛന്റെ മടിയിൽ ഇരിക്കുന്ന പ്രാർത്ഥനയെ ആണ് ചിത്രത്തിൽ കാണുന്നത്. അച്ഛൻ ഇന്ദ്രജിത്തിനൊപ്പമുള്ള ചിത്രങ്ങൾ അധികമൊന്നും പ്രാർത്ഥന പങ്കുവെച്ചിട്ടില്ല. ഷൂട്ടിങ് തിരക്കുകൾ കഴിഞ്ഞു ഇന്ദ്രൻ വീട്ടിൽ വന്നോ എന്നാണ് ആരാധകരുടെ ചോദ്യം.

Prarthana with Indrajith
Prarthana with Indrajith

അടുത്തിടെ തന്റെ കൊച്ചച്ചൻ ആയ പൃഥിരാജിനൊപ്പമുള്ള ചിത്രവും പ്രാർത്ഥന തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. മോഹന്‍ലാല്‍ എന്ന ചിത്രത്തില്‍ ലാലേട്ടാ എന്ന ടൈറ്റില്‍ ഗാനം ആലപിച്ചത് പ്രാര്‍ത്ഥനയായിരുന്നു. പൊതുവേദിയില്‍ ഇന്ദ്രജിത്തും മകളും ഈ ഗാനം ഒരുമിച്ച്‌ ആലപിച്ചിരുന്നു. അടുത്തിടെ റിലീസ് ചെയ്ത ഹെലനിലും പ്രാര്‍ത്ഥനയുടെ പാട്ടുണ്ടായിരുന്നു.