ശരിക്കും അവിടെ തുടങ്ങുകയായിരുന്നു എന്റെ ശരിയായ യാത്ര: പൂർണിമ ഇന്ദ്രജിത്!

    poornima indrajith's stills

    മലയാളികളുടെ ഇഷ്ട്ട നായികയായിരുന്നു പൂർണിമ ഇന്ദ്രജിത്ത്. വിവാഹശേഷം സിനിമയിൽ നിന്നും അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത് മാറിനിന്നെങ്കിലും താരം തന്റേതയായ വ്യക്തിത്വം തെളിയിക്കാൻ എന്നും ശ്രദ്ധിച്ചിരുന്നു. സിനിമയിൽ സജീവം അല്ലായിരുന്നുവെങ്കിലും സ്വന്തമായി ഒരു ഫാഷൻ ബോട്ടിക് നടത്തിവരികയായിരുന്നു താരം. വർഷങ്ങൾക് ശേഷം ഇടവേളയ്‌ക്കു വിരാമമിട്ട് താരം വീണ്ടും സിനിമ ലോകത്തിലേക്കു തിരിച്ചു വന്നിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെച്ചിരിക്കുന്ന ഒരു പോസ്റ്റ് ഇപ്പോൾ വൈറലായിരിക്കുകയാണ്. പൂര്ണിമയുടെ പോസ്റ്റ് ഇങ്ങനെ,

    എന്റെ മുടിയിലേക്ക് ഒരു തിരിഞ്ഞു നോട്ടം ! അതെ, ഞാനും അതു ചെയ്തിട്ടുണ്ട്. ഒരു ദിവസം ഞാന്‍ അത് തീരുമാനിക്കുകയും എന്റെ മുടി എന്നന്നേക്കുമായി സ്ട്രൈറ്റന്‍ ചെയ്യുകയും ചെയ്തു.

    അടങ്ങിയിരിക്കാത്ത, മെരുങ്ങാത്ത, വരണ്ടതുമായ മുടി. ഒരുപാട് ചുരുണ്ടതല്ല, എന്നാല്‍ എത്ര നിവര്‍ന്നതുമല്ലാത്ത, അവിടെയല്ല, ഇവിടെയുമല്ല എന്ന രീതിയിലുള്ള എന്റെ മുടിയില്‍ ഞാന്‍ വളരെയധികം അസ്വസ്ഥയായിരുന്നു; അതുകൊണ്ട് ഞാനങ്ങനെ തീരുമാനിച്ചു, ഈ ഫാന്‍സി ബ്യൂട്ടി പാര്‍ലര്‍ രീതി എന്റെ ജീവിതം മാറ്റുന്നതായിരിക്കും. എന്നിട്ട് എന്തായി ? അതെന്റെ ജീവിതം മാറ്റി മറിച്ചു, ഞാന്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍. ജീവിതത്തെയും എന്നെയും പൂര്‍ണതയുളള അപൂര്‍ണതകളിലേക്കും ഞാന്‍ നോക്കിയിരുന്ന രീതിയില്‍ മാറ്റമുണ്ടാക്കി.

    എന്റെ മുടി അര്‍ഹിച്ചിരുന്ന ശ്രദ്ധയോ പരിചരണമോ ഞാനൊരിക്കലും നല്‍കിയിരുന്നില്ല. എന്തുകൊണ്ടാണ് മുടി അതെങ്ങനെയെന്നതെന്ന കാരണം കണ്ടെത്താന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല.എന്തായിരുന്നു ശരി ? , എവിടെയാണ് തെറ്റിയത് ? അവിടെ എന്റെ മുടിയുടെ യാത്ര ആരംഭിച്ചു. അതിനിയും തുടരും.