‘സിനിമയിൽ അല്ല, ജീവിതത്തിൽ ആണ്’ ഓർമ്മകൾ പങ്കുവെച്ചു പൂർണ്ണിമ!

Poornima Indrajith Post about Mallika Sukhumaran and Sukhumaran
Poornima Indrajith Post about Mallika Sukhumaran and Sukhumaran

സുഖുമാരന്റെയും മല്ലിക സുഖുമാരന്റെയും പഴയകാല ചിത്രം പങ്കുവെച്ചിരിക്കുകയാണ് മരുമകൾ പൂർണ്ണിമ. ‘അമ്മ എത്ര സുന്ദരിയാണ് എന്ന തലകെട്ടോടുകൂടിയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിൽ സിനിമയിൽ അല്ല എന്ന് എഴുതിയിട്ടും ഉണ്ട്. തന്റെ അച്ഛന്റെയും അമ്മയുടെയും പഴയകാല ചിത്രത്തിന് മരുമകൾ സുപ്രിയയും കമെന്റുമായി എത്തിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഒരു ചിത്രമാണ് പൂര്‍ണിമ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. മുടിയില്‍ മുല്ലപ്പൂ ചൂടിയിരിക്കുന്ന മല്ലിക, തൊട്ടടുത്തിരുന്ന് കുശലം പറയുന്ന സുകുമാരന്‍ എന്നിവരാണ് ചിത്രത്തിലുള്ളത്. ‘അച്ഛന്റെ നോട്ടം അമ്മയുടെ മുഖത്തേക്ക് തന്നെ’ എന്ന കമെന്റുമായാണ് സുപ്രിയ എത്തിയത്.

Mallika Sukhumaran and Sukhumaran
Mallika Sukhumaran and Sukhumaran

ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ചിത്രത്തിന് രസകരമായ കമന്റുകളുമായി നിരവധി പേര്‍ എത്തിയിട്ടുണ്ട്. അതിൽ മരുമകൾ അമ്മായി അമ്മയെ സോപ്പിടുകയാണെന്നാണ് കൂടുതൽ കമെന്റും.  തിരക്കുള്ള താരങ്ങൾ ആണെങ്കിലും മല്ലിക സുഖുമാരാനും ഇന്ദ്രജിത്തും പ്രിത്വിരാജ്ഉം പൂർണിമയും സുപ്രീയയും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. പലപ്പോഴും ഇവരിൽ ആരെങ്കിലും ഇടുന്ന ചിത്രങ്ങൾക്ക് മറ്റ് കുടുംബാഗങ്ങൾ ട്രോൾ രൂപേണ മറുപടിയും നൽകാറുണ്ട്. തങ്ങളുടെ സന്തോഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കുവാൻ ഈ താരകുടുംബം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.