മലയാള സിനിമ പ്രേമികളുടെയും ടെലിവിഷൻ പ്രേമികളുടെയും പ്രിയങ്കരിയായ താരമാണ് പേർളി മാണി. നിഷ്ക്കളങ്കമായ സംസാരം കൊണ്ടും പെരുമാറ്റം കൊണ്ടും വളരെപെട്ടെന്നാണ് താരം പ്രേഷകരുടെ സ്നേഹം പിടിച്ചുപറ്റിയത്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത് ഡി4 ഡാൻസ് എന്ന റിയാലിറ്റി ഷോയിൽ അവതാരിയയായി എത്തിയതോടെയാണ് പേർളി ശ്രദ്ധ നേടാൻ തുടങ്ങിയത്. ശേഷം താരം ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായ യെത്തുകയും മറ്റൊരു മത്സരാർത്ഥിയായ ശ്രീനിഷിനെ പരിചയപ്പെടുകയും ചെയ്തു. ശേഷം ഇവർ പ്രണയത്തിൽ ആകുകയും വിവാഹം കഴിക്കുകയും ആണ് ചെയ്തത്.

സോഷ്യൽ മീഡിയയിൽ സജീവമായ ഈ ദമ്പതികളുടെ വിശേഷങ്ങൾ ആരാധകർ ഇരു കൈകളും നീട്ടിയാണ് സ്വീകരിക്കുന്നത്. മലയാളികൾക്ക് ഇവരോട് ഒരു പ്രത്യേക സ്നേഹവുമാണ് ഉള്ളത്. ലോക്ക് ഡൌൺ ബോറടി മാറ്റാൻ പാചകവും വീഡിയോ ഷൂട്ടിങ്ങുമൊക്കെയായി കഴിയുകയാണ് പേർളിയും ശ്രീനിഷും. ഇപ്പോഴിതാ പേർളി സാരിയിൽ ഉള്ള തന്റെ ചിത്രങ്ങൾ ആണ് ആരാധകരുമായിപങ്കുവെച്ചിരിക്കുന്നത് . ചിത്രങ്ങളിൽ അതിസുന്ദരിയായാണ് പേളി എത്തിയിരിക്കുന്നത്. ആരാധകർ ഇരു കൈകൾക് നീട്ടി പേളിയുടെ ചിത്രങ്ങൾ സ്വീകരിച്ചു കഴിഞ്ഞു.
ചിത്രങ്ങൾ കാണാം