അവതാരികയായിരുന്ന കാലം മുതലേ പേർളി മാണിയോട് മലയാളികൾക്ക് ഒരു പ്രത്യേക സ്നേഹമാണ് ഉണ്ടായിരുന്നത്. പേര്ളിയുടെ ജീവിതത്തിലേക്ക് ശ്രീനിഷ് കൂടിയെത്തിയതോടെ ജീവിതം കൂടുതൽ വർണ്ണം നിറഞ്ഞതായി എന്നാണ് പേർളി പറയുന്നത്. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും ശേഷം പ്രണയത്തിൽ ആകുകയും വിവാഹം കഴിക്കുകയും ചെയ്ത ദമ്പതികൾ ആണ് പേർളിയും ശ്രീനിഷും. സോഷ്യൽ മീഡിയയിൽ സജീവമായ ഈ ദമ്പതികളുടെ വിശേഷങ്ങൾ ആരാധകർ ഇരു കൈകളും നീട്ടിയാണ് സ്വീകരിക്കുന്നത്. മലയാളികൾക്ക് ഇവരോട് ഒരു പ്രത്യേക സ്നേഹവുമാണ് ഉള്ളത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത് പേളിയുടെ ഒരു വീഡിയോ ആണ്, ലൈവിൽ എത്തി പൊട്ടിക്കരയുന്ന പേളിയെ ആണ് നമുക്ക് വീഡിയോയിൽ കാണുവാൻ സാധിക്കുന്നത്. പേളി പറയുന്നത് ഇതാണ് നിങ്ങളെല്ലാം എന്റെ സ്വന്തം ആണ് ഞാന്‍ സ്നേഹിക്കുന്ന നിങ്ങള്‍ക്ക് എന്തെങ്കിലും സംഭവിക്കുന്നത് കാണാന്‍ എനിക്ക് കഴിയില്ല നമ്മുടെ രാജ്യത്തിന്റെ സുരക്ഷ ഇപ്പോള്‍ നമ്മുടെ കയ്യിലാണ് നമ്മുടെ അധികാരികള്‍ പറയുന്ന അത്രയും ദിവസം നമ്മള് വീട്ടില്‍ തന്നെ കഴിയണം.
വീഡിയോ കാണാം
കടപ്പാട് : Cine Life