പവൻ ജിനോയും ഭാര്യയും ഒന്നിച്ചുള്ള ഫോട്ടോഷൂട്ട് വീഡിയോ കാണാം!

Pavan Photoshoot with Wife
Pavan Photoshoot with Wife

കുറച്ചു നാളുകൾ കൊണ്ട് തന്നെ പ്രേക്ഷകർക്കിടയിൽ ആരാധകരെ സ്വന്തമാക്കിയ താരമാണ് പവൻ ജിനോ തോമസ്. എന്നാൽ പരുപാടിയിൽ അധികനാൾ തിളങ്ങാൽ താരത്തിന് കഴിഞ്ഞില്ലെങ്കിലും ഇപ്പോൾ താരം സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ പോകുകയാണ്. തന്റെ സിനിമ മോഹങ്ങൾക്ക് താങ്ങായി നിൽക്കുന്നത് തൻറെ ഭാര്യ ലാവണ്യ ആണെന്ന് ബിഗ് ബോസ്സിൽ വെച്ച് തന്നെ പവൻ തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ പവനും ഭാര്യ ലാവണ്യവും തമ്മിലുള്ള ഫോട്ടോഷൂട്ട് വീഡിയോ വൈറൽ ആകുകയാണ്.

ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ബിഗ് ബോസില്‍ നിന്ന് സ്വയം പുറത്തുവന്ന പവന്‍ അടുത്തിടെയാണ് ‘ പ്രിസണ്‍’ എന്ന പേരില്‍ താന്‍ നായകനാകുന്ന മലയാള ചിത്രം എത്തുന്നതായി അറിയിച്ചത്. ചിത്രം സംവിധാനം ചെയ്യുന്നത് ജിനു സേവ്യറാണ്. രചനയും ജിനു തന്നെ നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സൂര്യ ദേവ് നിര്‍വഹിക്കുന്നു. ആന്‍ മേരി പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മിക്കുന്നത്.

ഫോട്ടോഷൂട്ട് കാണാം

സോഴ്സ്: Mtown media