വിവാഹം കഴിക്കുന്നില്ലെന്നു ചക്കിയുടെ പോസ്റ്റ്, കമെന്റുമായി പാർവ്വതിയും!

Parvathy's comment about Malavika's Post
Parvathy's comment about Malavika's Post

മലയാളികൾ ഏറെ ഇഷ്ട്ടപെടുന്ന കുടുംബമാണ് നടൻ ജയറാമിന്റേത്. അച്ഛനും അമ്മയും മകനുമെല്ലാം സിനിമ താരങ്ങൾ. അഭിനയത്തിലേക്ക് കടന്നിട്ടില്ലെങ്കിലും മകളും മോഡലും പരസ്യ ചിത്രങ്ങളിലെ നായികയും. താൻ ആദ്യമായി അഭിനയിച്ച പരസ്യം തന്നെ ട്രോള് മഴ ആയതിന്റെ ത്രില്ലിൽ ആണ് ചക്കി എന്ന മാളവിക. ജയറാമിനൊപ്പം അഭിനയിച്ച പരസ്യത്തിന് നിരവധി ട്രോളുകൾ ആണ് മാളവികയ്ക്കു ലഭിക്കുന്നത്. അവയെല്ലാം തന്നെ മാളവിക തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുമുണ്ട്. ഇപ്പോഴിതാ താൻ കല്യാണം കഴിക്കുന്നില്ലെന്നു പറഞ്ഞിരിക്കുകയാണ് മാളവിക.

Malavika Jayaram
Malavika Jayaram

ഇല്ല, ഞാന്‍ വിവാഹം കഴിക്കുന്നില്ല. പക്ഷേ നിങ്ങള്‍ക്ക് വേണമെങ്കില്‍ നോക്കാം. ഇപ്പോഴുള്ള വൈറസിന്റെ കാലം കഴിഞ്ഞ് വിവാഹം കഴിക്കുന്നവരുണ്ടെങ്കില്‍ വസ്ത്രം വാങ്ങാനുള്ള ബ്രാന്‍ഡിനെ മെന്‍ഷന്‍ ചെയ്തിരിക്കുകയാണ് മാളവിക. മാളവികയുടെ ഈ പോസ്റ്റിനു താഴെ നടിയും അമ്മയുമായ പാർവ്വതി കമെന്റുമായി എത്തിയിരുന്നു. ‘അമ്മയുടെ ചക്കി കുട്ടൻ’ എന്ന് മാത്രമായിരുന്നു പാർവ്വതി കമെന്റ് ചെയ്തിരുന്നത്. നിരവധി പേര് ആണ് താരത്തിന്റെ ഈ പോസ്റ്റിനു താഴെ കമെന്റുമായി എത്തിയിരിക്കുന്നത്.