അരുണ്‍ കുര്യൻറെയും ശാന്തി ബാലചന്ദ്രന്റെയും സേവ് ദി ഡേറ്റ് ചിത്രം പുറത്തിറങ്ങി, ആശംസയറിയിച്ച് വിനയ് ഫോർട്ട്

Papam Cheyyathavar Kalleriyatte Poster
Papam Cheyyathavar Kalleriyatte Poster

അരുണ്‍ കുര്യൻറെയും ശാന്തി ബാലചന്ദ്രന്റെയും സേവ് ദി ഡേറ്റ് ചിത്രം പുറത്തിറങ്ങി. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ താരങ്ങൾ തന്നെയാണ് പുറത്ത് വിട്ടത്. ഇതോടെ ഇരുവർക്കും ആശംസകളുമായി ആരാധകരും രംഗത്തെത്തി.  എന്നാൽ ഇവർക്ക് ആശംസകൾ നേര്‍ന്ന് വിനയ് ഫോര്‍ട്ട് കൂടി രംഗത്തെത്തിയതോടെ  സംഭവം യെന്താണെന്നുള്ള സംശയമായി ആരാധകർക്ക്. ഇത് ശരിക്കും സേവ് ദി ഡേറ്റ് ആണോ അതോ ഇനി വല്ല സിനിമയുടെ പ്രമോഷനാണോ എന്ന സംശയമാണ് ആരാധകർക്കുണ്ടായത്. എന്നാല്‍ ആ സംശയം ശരിയായിരുന്നു. ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’ എന്ന സിനിമയുടെ പാക്കപ്പ് കഴിഞ്ഞതിന്റെ സന്തോഷമാണ് താരങ്ങള്‍ സേവ് ദ ഡേറ്റിലൂടെ പങ്കുവച്ചത്.

Papam Cheyyathavar Kalleriyatte Promotion Poster
Papam Cheyyathavar Kalleriyatte Promotion Poster

ശംഭു പുരുഷോത്തമന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വിനയ് ഫോര്‍ട്ടാണ് ചിത്രത്തിലെ നായകന്‍. ശാന്തി ബാലകൃഷ്ണന്‍, അരുണ്‍ കുര്യന്‍, ശ്രന്ദ, മധുപാല്‍, അലന്‍സിയര്‍, ടിനി ടോം എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫെബ്രുവരി 21ന് ചിത്രം പുറത്തിറങ്ങും.