നുസ്രത് ജഹാന്റെ വിഡിയോക്ക് നേരെ ട്രോള്‍ ആക്രമണം, മാസ്സ് പ്രതികരണവുമായി താരം!

nusrat hand wash challenge

ലോകമെങ്ങും കൊറോണ ഭീതിയിൽ കഴിയുമ്പോൾ എല്ലാവരും വ്യക്തി ശുചിത്വം പാലിക്കുക എന്ന ഒരേ ഒരു പരിഹാരം മാത്രമേ ഉള്ളു. നിലവിൽ ഈ രോഗത്തിന് മരുന്ന് കണ്ടു പിടിക്കാതെ സ്ഥിതിയിൽ ഈ വാക്ക് പാലിക്കുക എന്നത് മാത്രമാണ് എല്ലാ പൗരന്മാർക്കും ചെയ്യാൻ കഴിയുന്ന ഒരേ ഒരു വാക്‌സിൻ. അത് കൊണ്ട് തന്നെ ആരോഗ്യ വകുപ്പ് പറയുന്ന കൈകഴുകൽ ചലഞ്ച ഏറ്റെടുത്തിരിക്കുകയാണ് എല്ലാവരും. സിനിമ താരങ്ങള മുതൽ കായിക താരങ്ങൾ വരെ ജനങ്ങളെ കൈകഴുകാൻ ചലഞ്ചിൽ പ്രോൽത്സാഹിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നിരവധി താരങ്ങളാണ് ഇത്തരത്തിൽ ചലഞ്ചുമായി മുന്നോട്ടു വന്നിരിക്കുന്നത്. സച്ചിൻ തെണ്ടുൽക്കർ തുടങ്ങി കായിക താരങ്ങളും എത്തിയിരുന്നു.

ഇപ്പോള്‍ കൈ കഴുകിയതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ ആക്രമണത്തിന് ഇരയാവുകയാണ് നടിയും എംപിയുമായ നുസ്രത് ജഹാന്‍. സെഫ് ഹാന്‍ഡ്സ് ചലഞ്ചിന്റെ ഭാ​ഗമായാണ് താരം കൈകഴുകുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. കൈ കഴുകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും നുസ്രത്ത് പറയുന്നുണ്ട്.കൈ കഴുകുന്നതിന്റെ പ്രധാന്യത്തെ പറ്റി പറയുന്നതോടൊപ്പം എംപി വെള്ളം പാഴാക്കിയെന്നാണ് വിമര്‍ശനം. എന്നാൽ ഇതിനെതിരെ നുസ്രത് പ്രതികരിക്കുകയും ചെയ്തു. സച്ചിൻ തുടങ്ങി വലിയ പ്രമുഖർ എല്ലാം ഇങ്ങനെ ചെയ്തപ്പോൾ ആർക്കും ശബ്‌ദം ഇല്ലായിരുന്നു, എന്നാൽ താൻ ഇത് ചെയ്തപ്പോൾ എന്തിനാണ് ഇങ്ങനെ വിമര്ശിക്കുന്നതെന്നാണ് നുസ്രത് ചോദിക്കുന്നത്.