കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ സംഭാവനയുടെ നിതിൻ!

Nithin donate 20L for corona fund
Nithin donate 20L for corona fund

ലോകമെങ്ങും കൊറോണ ഭീതിയിൽ കഴിയുമ്പോൾ പല സംസ്ഥാനത്തിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. നിരവധി കുടുംബങ്ങളാണ് ഇത് മൂലം കഷ്ടപ്പെടുന്നത്. ജനങ്ങളെല്ലാം വീട്ടിൽ സുരക്ഷിതരായി ഇരിക്കണമെന്നാണ് സർക്കാരിന്റെ ഉത്തരവ്. ഇത് മൂലം നിരവധി കുടുംബങ്ങൾ ആണ് ജോലിക്കു പോകാൻ കഴിയാതെ പട്ടിണി അനുഭവിക്കുന്നത്. ലോകമെങ്ങുംമ് ഈ മഹാമാരി പടർന്നുപിടിച്ചിരിക്കുന്ന സന്ദർഭത്തിൽ ഓരോ സംസ്ഥാനത്തെയും സർക്കാരിന് സാമ്പത്തികമാന്ത്യം അനുഭവപ്പെടുകയാണ്. നിരവധി സിനിമ താരങ്ങൾ ആണ് സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് താന്നാലാവുന്ന വിധം സംഭാവനചെയ്യുന്നത്. സഹോദരങ്ങളായ സൂര്യയും കാർത്തിയും ഉൾപ്പെടെ നിരവധി പേര് ഇതിനോടകം സംഭാവന ചെയ്തു കഴിഞ്ഞു.

ഇപ്പോഴിതാ തെലുങ്കു നടന്‍ നിതിനും സഹായം പ്രഖ്യാപിച്ചുക്കഴിഞ്ഞു. ആന്ധ്ര പ്രദേശ് – തെലങ്കാന സര്‍ക്കാരുകളുടെ ദുരിതാശ്വാസനിധിയിലേക്കായി ഇരുപത് ലക്ഷം രൂപ സംഭാവന നല്‍കാമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Nithin Twitt
Nithin Twitt

പത്ത് ലക്ഷം രൂപ വീതം ഇരു സംസ്ഥാനങ്ങള്‍ക്കും നല്‍കുമെന്ന് ട്വിറ്ററിലൂടെയാണ് നടന്‍ അറിയിച്ചത്. രാജ്യത്തിന്റെ സുരക്ഷയ്ക്കായി തന്നാല്‍ കഴിയുന്നത് ചെയ്യാന്‍ ആ​ഗ്രഹിക്കുന്നു എന്ന് കുറിച്ചാണ് താരം സംഭാവനയെക്കുറിച്ച്‌ വെളിപ്പെടുത്തിയത്. ഈ മഹാമാരിയെ നേരിടാന്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ക്കായാണ് സഹായമെന്നും നടന്‍ പറയുന്നു.