ലോക്ക് ഡൗണിൽ ഹാപ്പി ഡേയ്സ് താരം വിവാഹിതനായി, ചിത്രങ്ങൾ കാണാം!

Nikhil Sidhar get married
Nikhil Sidhar get married

ഹാപ്പി  ഡേയ്‌സിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമാണ് നിഖില്‍ സിദ്ധാര്‍ത്ഥ. ചിത്രത്തിൽ മികച്ച വേഷത്തിൽ ആയിരുന്നു താരം പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരുന്നത്. താരം ഇപ്പോൾ വിവാഹിതനായിരിക്കുകയാണ്. പല്ലവി ആണ് വധു. ലോക്ക് ഡൗണിനെ തുടർന്ന് ഏപ്രിൽ മാസത്തിൽ നടത്താൻ ഇരുന്ന ഇവരുടെ വിവാഹം ആദ്യം ഇവർ മാറ്റിവെക്കുകയായിരുന്നു. എന്നാൽ ലോക്ക് ഡൗൺ അനിശ്ചിത കാലത്തേക്ക് തുടരുന്ന സാഹചര്യത്തിൽ ലളിതമായ ചടങ്ങുകളോടെ ഇവർ വിവാഹിതരാകുകയായിരുന്നു. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ലോക്ക് ഡൌൺ നിയന്ത്രണങ്ങൾ എല്ലാം അനുസരിച്ചുകൊണ്ടാണ് താരം വിവാഹിതനായത്.

ഇന്ന് രാവിലെ 6:31ന് ഇരുവരും വിവാഹിതരായി. 2020 ഫെബ്രുവരിയില്‍ നിഖിലും പല്ലവിയും ഒരു വലിയ ചടങ്ങിലൂടെ വിവാഹനിശ്ചയം നടത്തി. പല്ലവി ഒരു ഡോക്ടറാണ്.