ലോക് ഡൌൺ കാലം എങ്ങനെ പ്രയോജനപ്പെടുത്താം എന്നാണ് ഓരോ വ്യക്തികളും ചിന്തിക്കുന്നത്. ഇപ്പോൾ പല ചിത്രങ്ങളുടെയും കുറച്ചു ഭാഗങ്ങൾ വീതം കൂട്ടിച്ചേർത്ത് മറ്റൊരു കഥ മെനയുന്ന ഓരോരുത്തരുടെയും വിനോദം. അത് പോലൊരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പരക്കുന്നത്. നസ്രിയയും ഫഹദും മമ്മൂട്ടിയും സുരാജ് വെഞ്ഞാറന്മൂട്മെല്ലാം ഉൾപ്പെട്ട മറ്റൊരു സിനിമ കഥയാണ് വിഡിയോയിൽ കാണാൻ കഴിയുന്നത്. നടൻ സുരാജ് വെഞ്ഞാറന്മൂട് ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ബാംഗ്ലൂര്‍ ഡേയ്സിന്റെ കഥാപശ്ചാത്തലത്തില്‍ നിന്നും തുടങ്ങുന്ന വീഡിയോ പിന്നീട് ഓം ശാന്തി ഓശാന, തൊണ്ടിമുതലും ദൃക്സാക്ഷിയും അണ്ണന് തമ്ബി, വരത്തന്, ചട്ടമ്ബിനാട്, ആക്ഷന്‍ ഹീറോ ബിജു, മീശമാധവന് വരെയുളള സിനിമകള്‍ കോര്‍ത്തിണക്കിയാണ് പുരോഗമിക്കുന്നത്.സുരാജിന്റെ ദശമൂലം ദാമുവും നസ്രിയയും ദിവ്യയും ഫഹദിന്റെ എബിയുമൊക്കെയാണ് കേന്ദ്രകഥാപാത്രങ്ങള്‍. ദുല്‍ഖര്‍ സല്‍മാനും നിവിന്‍ പോളിയുമൊക്കെ അതിഥിതാരങ്ങളായുണ്ട്. എന്തുതന്നെയായാലും വിഡിയോയുടെ സൃഷ്ടാവിന്റെ ക്രിയേറ്റിവിറ്റിയെ പുകഴ്ത്തുകയാണ്. വീഡിയോ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. സുരാജിന്റെ പോസ്റ്റിനു താഴെ നിരവധി പേരാണ് ക്യാമെന്റുമായി എത്തിയിരിക്കുന്നത്.എഡിറ്റ് ചെയ്തവനെ സമ്മതിക്കണം എന്നാണു കൂടുതൽ പേരും പറയുന്നത്.
അടിപൊളി…..അല്ലാതെ ഇതിനെയൊക്കെ എന്താ പറയാ….. <3 <3 <3ഒത്തിരി സ്നേഹത്തോടെ …നന്ദി കൂട്ടുകാരാ….
Posted by Suraj Venjaramoodu on Sunday, April 26, 2020