ചാക്കോച്ചന്റെ ഇസ്സയെ കാണാൻ നസ്രിയയും അമാലും എത്തി, ചിത്രങ്ങൾ പങ്കുവെച്ചു പ്രിയയും!

വിവാഹ ശേഷം 14 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ചോക്ലേറ്റ് ഹീറോ കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയക്കും കുഞ്ഞു പിറന്നത്. ഇസഹാക് എന്ന ഇസയുടെ വിശേഷങ്ങൾ പറയാനേ ഇപ്പോൾ ചാക്കോച്ചനും പ്രിയക്കും സമയമുള്ളൂ. ഇസയുടെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്കും വലിയ താൽപ്പര്യമാണ്. ഈ ദമ്പതികൾക്ക് മാത്രമല്ല ഇസയുടെ ജനനം സന്തോഷം നൽകിയത്. മറിച്ചു സിനിമ ലോകം ഒന്നാകെ ആഘോഷിച്ച വാർത്ത കൂടിയായിരുന്നു ഇത്. കുഞ്ഞു ജനിച്ച നാൾ മുതലേ താരങ്ങൾ ഓരോന്നായി കുഞ്ഞിനെ കാണാൻ എത്തിയിരുന്നു. അതിന്റെ ചിത്രങ്ങളൊക്കെ ചക്കകൊച്ചനും പ്രിയയും മറക്കാതെ സോഷ്യൻ മീഡിയയിൽ പങ്കുവെക്കാറുമുണ്ട്.

Nazriya and Amal with Priya
Nazriya and Amal with Priya

നസ്രിയയും അമ്മാളുമാണ് ഏറ്റവും ഒടുവിലായി ഇസയെ കാണാനെത്തിയ അഥിതികൾ. അമാലും നസ്രിയയും ഒന്നിച്ചാണ് ഇസയെ കാണാന്‍ എത്തിയത്. ഇരുവർക്കും ഒപ്പം താനും ഇസയും നിൽക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുന്നത് പ്രിയ ആണ്. ഇസഹാക്കിന്റെ കുഞ്ഞു കുഞ്ഞ് വിശേഷങ്ങളും അവന്റെ ചിരികളും കുസൃതികളുമായ ലോകത്തിലാണ് ചാക്കോച്ചന്റേയും പ്രിയയുടേയും ഇപ്പോൾ. അടുത്ത മാസം ഇസയ്ക്ക് ഒരു വയസ് തികയും. കഴിഞ്ഞദിവസമാണ് നസ്രിയയും അമലും ഇസയെ കാണാൻ ചാക്കോച്ചന്റെ വീട്ടിൽ ഏത്തിയത്.