ആരോഗ്യ പ്രവർത്തകർക്ക് കയ്യടിച്ചു നന്ദി പ്രകടിപ്പിച്ചു ലേഡി സൂപ്പർസ്റ്റാറും!

Nayanthara supporting Janata Curfew
Nayanthara supporting Janata Curfew

ഇന്ത്യ ഒറ്റക്കെ ജനതാ കർഫ്യു ആചരിച്ച ദിവസം ആയിരുന്നു ഇന്നലെ. കൊറോണ വൈറസ് പടരുന്നത് തടയാനായിരുന്നു രാജ്യമൊട്ടാകെ 24 മണിക്കൂർ കർഫ്യൂ ആചരിക്കാൻ പ്രധാനമന്ത്രി ആഹ്വനം ചെയ്‌തത്‌. ഇന്ത്യ ഒട്ടാകെ ഉള്ള ജനങ്ങൾ ഈ വാക്കുകൾ അക്ഷരം പ്രതി അനുസരിക്കുകയും ചെയ്തിരുന്നു. നിരവധി പ്രമുഖ സിനിമ താരങ്ങളും പ്രധാനമന്ത്രിയുടെ കർഫ്യൂവിനെ പിന്തുണച്ചു മുന്നോട്ട് വന്നിരുന്നു. കർഫ്യൂവിനു പൂർണ പിന്തുണ നൽകിയവരുടെ കൂട്ടത്തിൽ തമിഴ് ലേഡി സൂപ്പർസ്റ്റാർ നയൻതാരയും ഉൾപ്പെട്ടിരുന്നു.

Nayanthara supporting Jananta Curfew
Nayanthara supporting Jananta Curfew

ജനതാ കര്‍ഫ്യൂവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ പല താരങ്ങളും ഇന്ന് വീടിനകത്ത് തന്നെയായിരുന്നു. രാവിലെ ഏഴ് മണിമുതല്‍ രാത്രി ഒമ്ബത് മണിവരെയായിരുന്നു ജനത കര്‍ഫ്യു. ബാല്‍ക്കണയില്‍ നിന്ന് കൈകൊട്ടുന്ന ചിത്രം താരം തന്നെയാണ് പങ്കുവച്ചത്. നമ്മുടെ നല്ല ആരോഗ്യത്തിനായി അഹോരാത്രം പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നിസ്വാര്‍ത്ഥമായി കൊവിഡിനെതിരെ പൊരുതുന്ന എല്ലാവര്‍ക്കും എന്റെ സല്യൂട്ട് എന്നായിരുന്നു നയന്‍താര ചിത്രത്തിനൊപ്പം കുറിച്ചത്.