കൈ കുഞ്ഞുമായി നവ്യ നായർ, സംശയങ്ങളുമായി ആരാധകരും!

Navya Nair with a baby
Navya Nair with a baby

മലയാളികൾക്കിടയിൽ ഏറെ സ്വീകാര്യതയുള്ള താരമാണ് നവ്യ നായർ. വിവാഹത്തിനുശേഷം സിനിമ ലോകത്ത് നിന്നും മാറിനിന്ന താരം ഇപ്പോൾ വർഷങ്ങൾ നീണ്ട ഇടവേളയ്‌ക്കു ശേഷം ഒരുത്തി എന്ന ചിത്രത്തിലൂടെ തിരികെയെത്തുകയാണ്. നവ്യയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകരും. എന്നാൽ കഴിഞ്ഞ ദിവസം നവ്യ തന്റെ ഫേസ്ബുക്കിൽ ഒരു കൈകുഞ്ഞിനൊപ്പമുള്ള ചിത്രം പങ്കുവെച്ചത് മുതൽ ആ കുട്ടി ആരാണെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.

Navya Nair Family
Navya Nair Family
Navya Nair with a Baby
Navya Nair with a Baby
Navya Nair
Navya Nair

ഹാപ്പി ബെര്‍ത്ത് ഡേ ഐറ ബേബി. ഞാനും സായിയും നിന്ന മിസ് ചെയ്യുന്നു എന്ന് പറഞ്ഞ് കൊണ്ടായിരുന്നു ചിത്രം നവ്യ പോസ്റ്റ് ചെയ്തത്. മറ്റൊരു ചിത്രത്തില്‍ മകന്‍ സായി ഐറയെ എടുത്ത് ഇരിക്കുന്നത് കാണാം. ഒപ്പം ഐറയുടെ കുടുംബത്തിനൊപ്പമുള്ള ചിത്രവും നവ്യ പങ്കുവെച്ചിരുന്നു. കുടുംബ സമേതമുള്ള ഏതോ യാത്രക്കിടെ എടുത്ത ചിത്രങ്ങളായിരുന്നു ഇതെല്ലാമെന്നാണ് മനസിലാവുന്നത്. ഐറയുടെ കുടുംബത്തെയും ചിത്രത്തിൽ കാണാം. ഒന്നുകിൽ കുട്ടി നവ്യയുടെ ബന്ധുവോ അതല്ലങ്കിൽ കുടുംബസുഹൃത്തിന്റെ കുട്ടിയോ ആയിരിക്കുമെന്ന നിഗമനത്തിൽ എത്തിയിരിക്കുകയാണ് ആരാധകർ.