ഞാൻ അപ്പോൾ ഭയങ്കര ടെൻഷനിൽ ആയിരുന്നു, ദിലീപേട്ടൻ ആയിരുന്നു അന്നെന്നെ ആശ്വസിപ്പിച്ചത്

Navya Nair about Dileep
Navya Nair about Dileep

ഇഷ്ട്ടം എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ട്ടം നേടിയെടുത്ത നായികയാണ് നവ്യ നായർ. മലയാളികളുടെ പ്രിയ നായികമാരിൽ ഒരാളാണ് നവ്യ നായർ. ഇഷ്ട്ടം ആണ് നവ്യയുടെ ആദ്യ ചിത്രമെങ്കിലും നന്ദനത്തിലൂടെ പ്രേഷകരുടെ മനസ്സിൽ കൃഷ്ണ ഭക്തയായ ബാലാമണിയായി ഇടം പിടിക്കുകയായിരുന്നു. അവിടുന്ന് അങ്ങോട്ട് നിരവധി കഥാപാത്രങ്ങൾ ആണ് നവ്യയെ തേടി എത്തിയത്. അവയെ എല്ലാം മനോഹരമാക്കാനും നവ്യക്ക് കഴിഞ്ഞു. എന്നാൽ എല്ലാ നടികളെയും പോലെ വിവാഹശേഷം സിനിമയിൽ നിന്നും നവ്യ ഇടവേള എടുത്തുവെങ്കിലും ഇപ്പോൾ ഗംഭീരമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് നവ്യ. ഇപ്പോൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടയിൽ ദിലീപിനെ കുറിച്ച് മനസുതുറക്കുകയാണ് നവ്യ.

Dileep and Navya Nair
Dileep and Navya Nair

മോഹൻലാലിനൊപ്പവും മമ്മൂട്ടിക്കൊപ്പവുമെല്ലാം സിനിമ ചെയ്തിട്ടുണ്ടെങ്കിലും അവയിലൊന്നും അത്ര ശ്രദ്ധേയമായ കഥാപാത്രങ്ങളെ ആയിരുന്നില്ല എനിക്ക് അവതരിപ്പിക്കാൻ ലഭിച്ചത്. എന്റെ ആദ്യ ചിത്രം ഇഷ്ടം ആയിരുന്നുവെങ്കിലും പുറത്തിറങ്ങിയ ചിത്രം നന്ദനം ആയിരുന്നു. ആദ്യ ചിത്രത്തിൽ അഭിനയിക്കുന്നതിന്റെ എല്ലാ ടെൻഷനും എനിക്ക് ഇഷ്ട്ടത്തിൽ അഭിനയിച്ചപ്പോൾ ഉണ്ടായിരുന്നു. ക്യാമെറയ്ക്കു മുന്നിൽ നിൽക്കാൻ വരെ പേടി തോന്നിയിരുന്നു. എന്നാൽ അന്ന് എന്നെ ഓരോന്നു പറഞ്ഞു സമാധാനിപ്പിച്ചു അഭിനയിക്കാൻ ധൈര്യം നൽകിയത് ദിലീപേട്ടൻ ആയിരുന്നു. നിരവധി നായികമാർ ദിലീപേട്ടന്റെ ചിത്രത്തിലൂടെയാണ് സിനിമയിൽ തുടക്കം കുറിച്ചിട്ടുള്ളതും. അത് കൊണ്ട് തന്നെ ദിലീപേട്ടന് പുതുമുഖ നായികമാരുമായി അഭിനയിക്കുന്നതിൽ നല്ല പരിചയവും ഉണ്ട്.