ഇനി വരാൻപോകുന്നത് ചരിത്രം, അമൽ നീരദിന് വേണ്ടി മോഹൻലാലും പ്രിത്വിരാജും ഫഹദ് ഫാസിലും ഒന്നിക്കുന്നു..

Mohanlal, Prithviraj and Fahadh Faasil Joining Together
Mohanlal, Prithviraj and Fahadh Faasil Joining Together

അമൽ നീരദ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിൽ മോഹൻലാലും പ്രിത്വിരാജും ഫഹദ് ഫാസിലും ഒന്നിക്കുന്നു. ആദ്യമായാണ് ഈ കൂട്ടുകെട്ടിൽ ഒരു സിനിമ ഒരുങ്ങാൻ പോകുന്നത്. അമൽ നീരദ് പ്രൊഡക്ഷൻസും ആശിർവാദ് പ്രൊഡക്ഷന്സും ചേർന്നാണ് ചിത്രം ഒരുക്കുന്നത്. ഒരു ആക്ഷൻ ത്രില്ലെർ ആയാണ് ചിത്രം പ്രേക്ഷകർക്ക് മുൻപിൽ എത്തുക. പുതുമുഖമായ അമൽ എം എക്സ് ആണ് ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ കുറച്ച് വിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് മുമ്പിൽ എത്തിയെങ്കിലും ചിത്രത്തിനെകുറിച്ചുള്ള  അണിയറ പ്രവർത്തകരുടെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

Prithviraj and Mohanlal
Prithviraj and Mohanlal

മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ലൂസിഫർ മലയാളസിനിമയുടെ എക്കാലത്തെയും റെക്കോർഡുകൾ തിരുത്തിയെഴുതിയ ചിത്രമാണ്. ഇത്തവണ ഈ കൂട്ടുകെട്ടിലേക്ക് ഫഹദ് ഫാസിൽ കൂടെ വന്നിരിക്കുമ്പോൾ ചിത്രത്തിനെ കുറിച്ചുള്ള പ്രേഷകരുടെ പ്രതീക്ഷ വളരെ വലുതാണ്. ആടുജീവിതം ആണ് പൃഥ്വിരാജ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന ചിത്രം. മോഹൻലാലിൻറെ മരക്കാർ അറബിക്കടലിന്റെ സിംഹം മാർച്ചിൽ പ്രേക്ഷകർക്ക് മുമ്പിൽ എത്തുന്നു. ഫഹദ് ഫാസിൽ ‘മാലിക്ക് ‘ എന്ന ചിത്രത്തിലുമാണ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Fahadh Faasil
Fahadh Faasil

അമൽ നീരദ് ചിത്രം ഉടൻതന്നെ അതിന്റെ അണിയറപ്രവർത്തനങ്ങൾ ആരംഭിക്കുന്നതായിരിക്കും. ഏതായാലും മലയാള സിനിമയ്ക്ക് ലഭിക്കുന്ന മികച്ച ചിത്രങ്ങളിൽ ഒന്നാകും ഇതെന്നുള്ള പ്രതീക്ഷയിലാണ് പ്രേക്ഷകർ.