അന്ന് ആ സീൻ ചെയ്തപ്പോൾ ജയിലർ കരയുകയായിരുന്നു: മോഹൻലാൽ

Mohanlal open about Sadayam Movie
Mohanlal open about Sadayam Movie

എത്ര തവണ കണ്ടു കഴിഞ്ഞാലും മലയാളികൾക്ക് കരച്ചിലടക്കാനാവാത്ത ചില സിനിമകൾ ഉണ്ട്. അത്തരത്തിൽ ഒന്നാണ് എം.ടിയുടെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്‌ത്‌ മോഹൻലാൽ നായകനായെത്തിയ സദയം എന്ന ചിത്രം. ചിത്രത്തിന്റെ ക്ലൈമാക്സ് കണ്ടു കരയാത്ത മലയാളികൾ ചുരുക്കമാണ്. സത്യനാഥൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിച്ചത്. സിനിമയുടെ അവസാനം മോഹൻലാലിനെ തൂക്കിലേറ്റുന്ന രംഗമാണ് കാണിക്കുന്നത്. ആ കഥാപാത്രം ചെയ്ത് സമയത്ത് തനിക്കനുഭവപെട്ട മാനസിക ബുദ്ധിമുട്ടുകൾ തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോൾ മോഹൻലാൽ.

Mohanlal
Mohanlal

ചിത്രത്തിന്റെ അവസാനം സത്യനാഥൻ എന്ന കഥാപാത്രത്തെ തൂക്കിലേറ്റുന്നതാണ് രംഗ. ആ രംഗം ചെയ്യാൻ ഉപയോഗിച്ചത് ശരിക്കും പതിമൂന്ന് വര്‍ഷം മുന്‍പ് ഒരു പ്രതിയെ തൂക്കിക്കൊല്ലാന്‍ ഉപയോഗിച്ച കയറായിരുന്നു. ആ സീൻ എടുക്കുമ്പോൾ ലൊക്കേഷൻ മുഴുവൻ അതിന്റെതായ സീരിയസ്നെസ്സ് ഓടെയാണ് അവിടെ ഉണ്ടായിരുന്നത്. ആ സീന്‍ ചെയ്യാനായിഎന്റെ കഴുത്തിലേക്ക് ആ കയർ ഇട്ടപ്പോൾ ജയിലർ കരയുകയായിരുന്നു. തൂക്കിലേറ്റാന്‍ ലിവര്‍ വലിക്കുമ്ബോള്‍ വലിയൊരു ഇരുമ്ബ് ഷീറ്റ് ഭിത്തിയിൽ വന്നടിക്കും. ആ സമയത്ത് അടുത്തുള്ള വലിയ മരത്തില്‍ നിന്ന് നൂറുകണക്കിന് കാക്കകളാണ് പറക്കുന്നത്. ആ രംഗങ്ങൾ ചെയ്തപ്പോൾ താൻ വല്ലാത്തൊരു മാനസികാവസ്ഥയിലൂടെയായിരുന്നു കടന്നു പോയതെന്നും മോഹൻലാൽ വ്യക്തമാക്കി.