മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് മോഹൻലാലിന്റെ 50 ലക്ഷം രൂപ ധനസഹായം!

Mohanlal donate Corona Relief Fund

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ ധനസഹായവുമായി മോഹൻലാൽ. കൊറോണ ദുരിതാശ്വാസ നിധിയിലേക്കാണ് മോഹൻലാലിന്റെ സംഭാവന. കഴിഞ്ഞ ദിവസം നടന്ന വാർത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഈ കാര്യം വെളിപ്പെടുത്തിയത്. കത്തിലൂടെയാണ് താരം ഈ കാര്യം മുഖ്യമന്ത്രിയെ അറിയിച്ചത്.

‘എല്ലാവരും വളരെയേറെ കഷ്ടപ്പെടുന്ന ഒരു കാലമാണ് ഇത്. ഈ മഹാമാരിയെ ചെറുക്കുന്നതിന് താങ്കളെടുത്ത നടപടികളെ മനസു തുറന്ന് അഭിനന്ദിക്കുന്നു. ഈ പ്രതിസന്ധി ഘട്ടത്തിലെ താങ്കളുടെ നേതൃത്വം നമ്മുടെ ചരിത്രത്തില്‍ അടയാളപ്പെടുത്തുന്ന ഒന്നായിരിക്കും. ഈ മഹാമാരിയെ ചെറുക്കാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കു വിനിയോഗിക്കുവാനുമായി എന്റെ ഭാഗത്തു നിന്നുമുള്ള എളിയ സംഭാവനയായ അന്‍പതു ലക്ഷം രൂപ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു. താങ്കളുടെ പ്രവര്‍ത്തനങ്ങള്‍ തുടരുക, എല്ലാവിധ ആശംസകളും.’ മോഹന്‍ലാല്‍ കത്തിലെഴുതി.