പ്രിയങ്ക ചോപ്രയുമൊത്തുള്ള ചിത്രം താൻ നിരസിച്ചതല്ല, വെളിപ്പെടുത്തി മോഹൻലാൽ!

Mohanlal did not reject Priyanka Chopra's Movie

പതിറ്റാണ്ടുകളായി മലയാള സിനിമ ലോകം അടക്കി വാഴുന്ന താരമാണ് മോഹൻലാൽ. മലയാളത്തിൽ മാത്രമല്ല അന്യഭാഷാ ചിത്രങ്ങളിലും ഒരുപാട് തവണ തന്റെ കഴിവ് തെളിയിച്ച  താരം കൂടിയാണ് ലാലേട്ടൻ. മലയാള സിനിമയുടെ ചരിത്രം പോലും തിരുത്തികുറിച്ചുകൊണ്ടിരിക്കുന്ന ഈ ഇതിഹാസത്തിന്റെ നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ഇപ്പോഴിതാ ബോളിവുഡ് താര റാണിയായ പ്രിയങ്ക ചോപ്രയുമൊത്തുള്ള ഒരു ഹിന്ദി ചിത്രം മോഹൻലാൽ നിരസിച്ചുവെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ഇതിന്റെ സത്യാവസ്ഥ മറ്റൊന്നാണെന്നാണ് ലാലേട്ടൻ പറയുന്നത്.

Mohanlal
Mohanlal

പ്രിയങ്ക ചോപ്രയെ നായികയാക്കി വിശാല്‍ ഭരദ്വാജ് സംവിധാനം ചെയ്ത സാത്ത് ഖൂന്‍ മാഫ് എന്ന സിനിമയെ കുറിച്ചുള്ള വാര്‍ത്തകളാണ് വര്‍ഷങ്ങള്‍ക്കിപ്പുറം പുറത്ത് വരുന്നത്. 2011 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ അന്നു കപൂര്‍, വിവാന്‍ ഷാ, ജോണ്‍ അബ്രഹാം, ഇര്‍ഫാന്‍ ഖാന്‍, നീല്‍ നിതിന്‍ മുകേഷ് എന്നിവര്‍ അഭിനയിച്ചിരുന്നു. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന് വേണ്ടി മോഹന്‍ലാലിനെ അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചിരുന്നു. ഏറ്റെടുത്ത ധാരാളം പ്രൊജക്ടുകള്‍ ചെയ്ത് തീര്‍ക്കാനുള്ളതിനാല്‍ മോഹന്‍ലാല്‍ ആ കഥാപാത്രം നിരസിച്ചു എന്നയിരുന്നു വാർത്തകൾ പ്രചരിച്ചത്.

എന്നാൽ ഇത് തീർത്തും തെറ്റായ വാർത്ത ആണെന്നാണ് മോഹൻലാൽ ഇതിനെതിരെ പ്രതികരിച്ചത്. തന്നെ അവസാന നിമിഷം സംവിധായകൻ ചിത്രത്തിൽ നിന്നും പുറത്താക്കുകയായിരുന്നുവെന്നും അതിനുള്ള വ്യക്തമായ കാരണം പോലും അവർ അറിയിച്ചിരുന്ന്നില്ലെന്നും തനിക്ക് വേണ്ടി പറഞ്ഞിരുന്ന കഥാപാത്രമായി ചിത്രത്തിൽ അന്നു കപൂർ പിന്നീട് എത്തുകയായിരുന്നുവെന്നുമാണ് ലാലേട്ടൻ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.