മെയ് 21 നു ആണ് മലയാള സിനിമയുടെ ഇതിഹാസ താരം മോഹൻലാലിൻറെ ജന്മദിനം. ഈ കൊല്ലം താരം തന്റെ ഷഷ്ഠിപൂർത്തിയാണ് ആഘോഷിക്കുന്നത്. എല്ലാ കൊല്ലവും ‘അമ്മ ഉണ്ടാക്കി കൊടുക്കുന്ന പിറന്നാൾ സദ്യയും മറ്റ് ആഘോഷവുമെല്ലാമായി താരരാജാവിന്റെ പിറന്നാൾ അതി ഗംഭീരമായാണ് നടക്കാറുള്ളത്. എന്നാൽ താര കുടുംബം ലാലേട്ടന്റെ പിറന്നാൾ ആഘോഷിച്ചിരിക്കുകയാണ്. മലയാള മാസം ജന്മനാളിൽ ആണ് കുടുംബം താരത്തിന്റെ പിറന്നാൾ ആഘോഷിച്ചത്. താരത്തിന്റെ ഷഷ്ഠിപൂർത്തി ആഘോഷം വളരെ ഗംഭീരമായി നടത്താനായിരുന്നു കുടുംബാംഗങ്ങളുടെ പ്ലാൻ. എന്നാൽ ലോക്ക് ഡൗണിൽ താരത്തിന്റെ കുടുംബാങ്ങങ്ങൾ പലരും പല സ്ഥലങ്ങളിലാണുള്ളത്.
മോഹൻലാലും സുചിത്രയും പ്രണവും ചെന്നൈയിലെ വീട്ടിലും ‘അമ്മ കൊച്ചിയിലും മകൾ വിസ്മയ ഓസ്ട്രേലിയയിലും ആണ് ഉള്ളത്. അത് കൊണ്ട് തന്നെ ഈ ലോക്ക് ഡൗൺ കാലത് കുടുംബാംഗങ്ങളുടെ ഒത്തുചേരലുകൾ ഒന്നും നടന്നില്ല. പലർക്കും പല സ്ഥലങ്ങളിൽ ഇരുന്നുകൊണ്ട് ജന്മദിനം ആഘോഷിക്കേണ്ടി വന്നു. ആഘോഷങ്ങൾ ഒന്നും ഇല്ലാതെ ചെന്നൈയിലെ തന്റെ വീട്ടിൽ ഭാര്യക്കും മകനുമൊപ്പം ഇരുന്നു പിറന്നാൾ സദ്യ കഴിച്ചാണ് മോഹൻലാൽ ഈ കൊല്ലം തന്റെ പിറന്നാൾ ആഘോഷിച്ചത്.