നടന്‍ മോഹന്‍ലാലിന് എതിരെ കേസ്; കേസ് എടുത്തത് കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ !!

Mohanlal open about Sadayam Movie
Mohanlal open about Sadayam Movie

കൊറോണ വൈറസ് നമ്മുടെ രാജ്യം കാർന്നെടുത്തുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ നമ്മൾ  ജാഗരൂപരായി ഇരിക്കേണ്ടതാണ്. അതിനായുള്ള മുന്‍കരുതലുകള്‍ എല്ലാം നാം സ്വീകരിച്ചു കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ കൊറോണ വിഷയവുമായി ബന്ധപ്പെട്ട് അശാസ്ത്രീയം ആയ പ്രചാരണങ്ങള്‍ നടത്തിയതിന്റെ പേരില്‍ നടന്‍ മോഹന്‍ലാലിന് എതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്വാനം ചെയ്‌ത ജനത കര്‍ഫ്യൂ ദിനത്തില്‍ അശാസ്ത്രീയം ആയ പ്രചാരണങ്ങള്‍ നടത്തി എന്നതിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന പരാതിയെ തുടര്‍ന്നാണ് താരത്തിനെതിരെ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്‌.

ദിനു എന്ന യുവാവ് ആണ് താരത്തിന്റെ ഈ പരാമര്‍ശത്തിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. ജനതാ കര്‍ഫ്യൂ ദിനത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കാന്‍ വൈകുന്നേരം അഞ്ച് മണിക്ക് പാത്രങ്ങള്‍ തമ്മില്‍ കൊട്ടിയോ കൈകള്‍ കൂട്ടിയിടിച്ചോ ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെതിരെ താരം വ്യാഖ്യാനിച്ചത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ആ കയ്യടിയില്‍ വലിയ മന്ത്രങ്ങള്‍ ഉണ്ടെന്നും അതില്‍ വൈറസുകള്‍ നശിച്ചു പോകാനുള്ള ശക്തിയുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

Mohanlal

കൊടിയ വിമര്‍ശനങ്ങള്‍ക്ക് ഈ പരമാശം .കരണമായിരിക്കുകയാണ്. എന്നാല്‍ കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജനങ്ങളെ ബോധവത്കരിക്കുന്നതിന്റെയും സുരക്ഷിതത്വം കത്ത് സൂക്ഷിക്കുന്നതിന്റെയും ഭാഗമായി താരം രംഗത്ത് എത്തുകയും ചെയ്തിരുന്നു. നിരവധി താരങ്ങളാണ് ക്യാമ്ബയിന്റെ ഭാഗമായി സോഷ്യല്‍ മീഡിയയിലൂടെ പങ്കാളികളാകുന്നത്.