മമ്മൂട്ടിയുടെ മകളായും നായികയായും അമ്മയായും അഭിനയിച്ച ഏക നടി!

Meena's new record
Meena's new record

മലയാള സിനിമയുടെ സ്വന്തം സൂപ്പർസ്റ്റാർ ആണ് മമ്മൂട്ടി. വർഷങ്ങൾ കൊണ്ട് സിനിമ അഭിനയത്തിൽ നിരവധി നായികമാർക്കൊപ്പമാണ് താരം എത്തിയത്. തന്റേതായ അഭിനയ ശൈലി കൊണ്ടും സംഭാഷണം കൊണ്ടും മലയാളികളുടെ കുടുംബത്തിലെ ഒരംഗം ആകാൻ വളരെപ്പെട്ടന്ന് തന്നെ താരത്തിന് കഴിഞ്ഞു.പ്രായം 68 ആയെങ്കിലും ഇന്നും യുവതാരങ്ങളെ വെല്ലും വിധമുള്ള സൗന്ദര്യം ആണ് താരത്തിന്റേത്. നിരവധി നായികമാർക്കൊപ്പം നാലുപതിറ്റാണ്ടുകൾ കൊണ്ട് മമ്മൂട്ടി അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ഈ നായികമാരിൽ നിന്നും മീനയെ മാത്രം വേറിട്ട് നിർത്തുന്ന ഒരു ഘടകം ഉണ്ട്.

മീനമാത്രമാണ് മമ്മൂട്ടിയുടെ മകളായും നായികയായും അമ്മയായും വേഷമിട്ടിട്ടുള്ള ഏക നായിക. ‘ഒരു കൊച്ചു കഥ, ആരും പറയാത്ത കഥ’ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ മകൾക്ക് സമാനമായ വേഷത്തിൽ ആണ് എത്തിയത്.എന്നാൽ ഈ കാര്യം മമ്മൂട്ടി പോലും ഇപ്പോൾ ഓർക്കുന്നുണ്ടാവില്ല എന്ന് മീന തന്നെ വെളിപ്പെടുത്തിട്ടുണ്ട്. മമ്മൂട്ടിക്കൊപ്പം പല ചിത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും മമ്മൂട്ടിയുടെ നായികയായി എത്തിയത് രാക്ഷസരാജാവിൽ ആയിരുന്നു. ശേഷം ബാല്യകാല സഖിയിൽ മമ്മൂട്ടിയുടെ ‘അമ്മ വേഷവും മീന ചെയ്തു. അധികം ആർക്കും ലഭിക്കാത്ത ഒരു റെക്കോർഡ് ആണ് ഇതിലൂടെ മീന സ്വന്തമാക്കിയിരിക്കുന്നത്. ഈ വാർത്തകേട്ട് പ്രേഷകർ പോലും അത്ഭുതപ്പെട്ടിരിക്കുകയാണ് ഇപ്പോൾ.