മീനയ്ക് ഋതിക് റോഷനോട് പ്രണയമായിരുന്നോ? മീനയുടെ പോസ്റ്റ് വൈറൽ ആകുന്നു….

സിനിമ പ്രേമികളുടെ സ്വന്തം നായികയാണ് മീന. വർഷങ്ങൾ കൊണ്ട് പ്രേഷകരുടെ മനസ് കീഴടക്കി മുന്നേറുന്ന സുന്ദരിയെ ഇഷ്ടമില്ലാത്ത സിനിമ ആരാധകരും കുറവാണ്. മലയാളം, തമിഴ്, തെലുങ്, കന്നഡ തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ ഇതിനോടകം മീനയ്ക്ക് കഴിഞ്ഞു. മികച്ച വേഷങ്ങൾ തിരഞ്ഞെടുത്തത് ചെയ്യുന്നതിൽ താരം പ്രത്യേകം ശ്രദ്ധ നൽകിയതിനാൽ ചെയ്ത സിനിമകൾ എല്ലാം തന്നെ സൂപ്പർ ഹിറ്റുകളും ആയിരുന്നു. കുറച്ചു നാളുകൾ നീണ്ട ഇടവേളയ്‌ക്കു ശേഷം മീന വീണ്ടും സിനിമയിൽ സജീവമായി മാറിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിലും സജീവമായ താരം ഇപ്പോൾ ആരാധകരുമായി പങ്കുവെച്ചിരിക്കുന്ന ഒരു ചിത്രമാണ് ചർച്ച വിഷയം.

ഋതിക് റോഷന്റെ വിവാഹശേഷമുള്ള സൽക്കാര ചടങ്ങിനിടയിൽ എടുത്ത ഒരു ചിത്രമാണ് മീന ആരാധകരുമായിപങ്കുവെച്ചിരിക്കുന്നത്. എന്റെ ഹൃദയം തകർന്ന ദിവസത്തിന്റെ ഓർമയിൽ എന്ന അടിക്കുറിപ്പോടെയാണ്‌ മീന പഴയകാല ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇതോടെ മീനയ്ക്ക് ഋതിക് റോഷനോട് പ്രണയം ഉണ്ടായിരുന്നോ എന്നാണു ആരാധകരുടെ സംശയം. ബാംഗ്ലൂരിൽ വെച്ച് നടന്ന ഋതിക്കിന്റെ വിവാഹ സൽക്കാര ചടങ്ങിൽ നിരവധി താരങ്ങൾ ആയിരുന്നു പങ്കെടുത്തിരുന്നത്. മീനയ്ക്ക് ഹസ്തദാനം നൽകുന്ന ഋതിക്കിനെ ആണ് ഫോട്ടോയിൽ കാണുന്നതും.

ഏതായാലും ഈ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ച വിഷയം ആയിരിക്കുകയാണ്. കൂടുതൽ പേരുടെയും സംശയം മീനയ്ക്ക് ഋതിക്കിനോട് പ്രണയം ഉണ്ടായിരുന്നോ എന്നാണ്. എന്നാൽ മറ്റു പെൺകുട്ടികളെ പോലെ ഋതിക് റോഷനെ ആരാധിച്ചിരുന്ന പെൺകുട്ടികളിൽ ഒരാളായിരുന്നു താൻ എന്നുമാണ് മീനയുടെ പോസ്റ്റിൽ നിന്നും മനസിലാക്കുക.