തരംഗമായി മാസ്റ്റർ സോങ്, മണിക്കൂറുകൾക്കുള്ളിൽ ഗാനത്തിന് 50 ലക്ഷത്തിൽ അധികം കാഴ്ചക്കാർ!

Master movie lyrical song
Master movie lyrical song

വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് മാസ്റ്റർ. കൈതിക്കു ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് മാസ്റ്റര്‍. വിജയ് സേതുപതി വില്ലനായി എത്തുന്ന ചിത്രത്തില്‍ മാളവിക മോഹനന്‍, ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്, ശ്രിനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണന്‍, വിജെ രമ്യ എന്നിവരും അഭിനയിക്കുന്നുണ്ട്.

ചിത്രത്തിലെ ലിറിക്കൽ ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഗാനം പുറത്തിറങ്ങി 15 മണിക്കൂർ പിന്നിടുമ്പോൾ 50 ലക്ഷത്തിൽ അധികം കാഴ്ചക്കാരാണ് ഗാനം കണ്ടത്. ഗാനം യൂട്യുബിലും ട്രെൻഡിങ്കിൽ മുൻപന്തിയിൽ ആണ്. ഗാന ബാലചന്ദറിന്റെ വരികള്‍ക്കു അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകര്‍ന്നിരിക്കുന്നു. ഇരുവരും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഗാനം കാണാം

സോഴ്സ്: Sony Music South