മറീന മൈക്കിളിന്റെ വൈറൽ ഫോട്ടോഷൂട്ട് വീഡിയോ!

Mareena Michael Photoshoot
Mareena Michael Photoshoot

സംസാരം ആരോഗ്യത്തിനു ഹാനികരം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നു വന്ന താരമാണ് മറീന മൈക്കിൾ. എന്നാൽ ആദ്യ ഹാപ്പി വെഡിങ്,  അബി തുടങ്ങിയ സിനിമയിലെ മികച്ച അഭിനയത്തിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ താരം ആണ് മറീന. കൂടാതെ അടുത്തിടെ പുറത്തിറങ്ങിയ വികൃതി, ധമാക്ക, വട്ടമേശ സമ്മേളനം തുടങ്ങിയ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. അഭിനയം കൂടാതെ മോഡലിംഗിലും താരം ശ്രദ്ധ കേന്ത്രീകരിച്ചിട്ടുണ്ട്. അഭിനയ ജീവിതത്തിലേക്ക് വരുന്നതിനു മുൻപ് തന്നെ താരം മോഡലിംഗ് ഫീൽഡിൽ ആയിരുന്നു.

ഇപ്പോഴിതാ മറീനയുടെ ഒരു പുതിയ ഫോട്ടോഷൂട്ട് വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. മറീന മൈക്കിളും ശ്രുതിയും ആയിരുന്നു ഫോട്ടോഷൂട്ടിനായുള്ള മോഡൽസ്. ഫാഷന്‍ ഫോട്ടോഗ്രാഫര്‍ അവിനാശ് ആണ്  ഈ ഫോട്ടോഷൂട്ടിന് പിന്നില്‍ ക്യാമെറ ചലിപ്പിച്ചിരിക്കുന്നത്. ലക്ഷ്മി മുരളിധരൻ ആണ് ഫോട്ടോഷൂട്ടിനായുള്ള വസ്ത്രങ്ങൾ അണിയിച്ചൊരുക്കിയത്.

മറീന മൈക്കിളിന്റെ വൈറൽ ഫോട്ടോഷൂട്ട് വീഡിയോ

സോഴ്സ്: Mathrubhumi Kappa TV