ബിഗ് ബോസ് സീസൺ 2 വിൽ വളരെ മികച്ച പ്രതികരണം കാഴ്ച വെയ്ക്കുന്ന മൽത്സരാർഥികളിൽ ഒരാളാണ് മഞ്ജു പത്രോസ്. ഷോയിൽ മഞ്ജുവിന്റെ മുഖ്യ എതിരാളി ആണ് രജിത് കുമാർ. പലപ്പോഴും ഇവർ തമ്മിൽ വാക്ക് തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇത്തരം ഒരു വർക്ക് തർക്കത്തിനിടയിൽ മഞ്ജു വളരെ മോശമായ രീതിയിൽ രെജിത്തിനോട് സംസാരിച്ചതിന് മോഹൻലാലിൽ നിന്നും മഞ്ജുവിന് ശാസനയും ലഭിച്ചിരുന്നു. ഇപ്പോഴിതാ ഇതിനൊപ്പം മഞ്ജുവിൽ നിന്നും വിവാഹ മോചനം ആവിശ്യപെട്ടിരിക്കുകയാണ് ഭർത്തവ് സുനിച്ചെന്നും വീട്ടുകാരും എന്ന വാർത്ത ആണ് പ്രചരിക്കുന്നത്. വാർത്ത പ്രചരിച്ചതിനു തൊട്ടുപിന്നാലെ തന്നെ ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് സുനിച്ചനും രംഗത്ത് വന്നിരിക്കുകയാണ്.

സുനിച്ചാണ് ഇങ്ങനെയാണ് മഞ്ജുവിന്റെ ഒഫീഷ്യൽ ഫേസ്ബുക്കിൽ എത്തി ഈ വാർത്തയോട് പ്രതികരിച്ചത്. നമസ്കാരം ഞാന്‍ സുനിച്ചന് ആണ് സംസാരിക്കുന്നത്. ഇപ്പോള്‍ ദുബായില്‍ ആണുള്ളത്. ഒരു വര്‍ഷം ആയി ഇവിടെ എത്തിയിട്ട്. ഇടക്ക് ഒരു രണ്ടു മാസം നാട്ടില്‍ ലീവിന് പോയിരുന്നു. പിന്നെ ബിഗ് ബോസ് എല്ലാരും കാണുന്നുണ്ട് എന്ന് എനിക്കറിയാം. ഞാന്‍ ഇടയ്ക്ക് ഏഷ്യാനെറ്റില്‍ ചെന്നിരുന്നുവെന്നും മഞ്ജുവില്‍ നിന്നും ഡിവോഴ്സ് വേണം എന്ന് ആവശ്യപ്പെട്ടുവെന്നും ചേര്‍ത്ത് ഒരു വാര്‍ത്ത ഇടയ്ക്ക് കണ്ടു ‘ ‘ ഞാന്‍ അത് ഏഷ്യാനെറ്റില്‍ വിളിച്ചു ചോദിച്ചു. അപ്പോള്‍ അവര്‍ അത് പെയ്ഡ് ന്യൂസ് ആണെന്നു പറഞ്ഞു. എനിക്ക് ഒരുപാട് സങ്കടമായി. അങ്ങിനെ ഒരു വാര്‍ത്ത ഇല്ല.

കാരണം എന്റെ കുടുംബവും അവളുടെ കുടുംബവും പിന്തുണ നല്കിയിട്ടാണ് അവള് ബിഗ് ബോസില്‍ പോയത്’ ‘ഞാനും എല്ലാരും അവളെ സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പിന്നെ അവള് കഴിഞ്ഞ ഒരു എപ്പിസോഡിനകത്ത് കുഷ്ഠരോഗി എന്ന പരാമര്‍ശം നടത്തുകയുണ്ടായി. അതിനു ഞാന്‍ നിങ്ങളോട് മാപ്പ് ചോദിക്കുന്നു. അവളുടെ വായില്‍ നിന്നും അത് അറിയാതെ പറഞ്ഞു പോയതാണ്. പിന്നെ ഇത് ഒരു ഗെയിം അല്ലെ ആ രീതിയില്‍ കണ്ടാല്‍ മതി. പിന്നെ എല്ലാരും ബിഗ് ബോസ് കാണണം മഞ്ജുവിനെ സപ്പോര്‍ട്ട് ചെയ്യണം, ഞാനും ചെയ്യാം’
വീഡിയോ കാണാം
മഞ്ജുവും കൂടെ ഉള്ളവരും ഒരു ഗെയിം ന്റെ ഭാഗമല്ലേ. തന്റെ സ്വത സിദ്ധമായ പുഞ്ചിരിയുമായി സുനിച്ചൻ
മഞ്ജുവും കൂടെ ഉള്ളവരും ഒരു ഗെയിം ന്റെ ഭാഗമല്ലേ… അവർ ഗെയിം പൂർത്തിയാക്കട്ടെ… തന്റെ സ്വത സിദ്ധമായ പുഞ്ചിരിയുമായി.. മഞ്ജുവിന്റെ സ്വന്തം സുനിച്ചൻ നമ്മളോടൊപ്പം 😍😍😍Note: സുനിച്ചൻ അല്ല പേജ് manage ചെയ്യുന്നത്.Regard's Manju's Friend ❤❤❤💕💕💕
Posted by Manju Sunichen on Saturday, February 8, 2020