മലയാള സിനിമ ചരിത്രത്തിൽ ആദ്യമായി ടെക്നോ ഹൊറര്‍ സിനിമയുമായി മഞ്ജു വാര്യര്‍

manju-warrier
manju-warrier

മലയാള സിനിമയിൽ ആദ്യമായി ടെക്നോ-ഹൊറര്‍ വിഭാഗത്തില്‍ വരുന്ന ചിത്രം  ചതുര്‍മുഖത്തിന്റെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. സിനിമക്കകത്തും പുറത്തുമുള്ള നിരവധി പ്രമുഖരാണ് അവരുടെ ഒഫിഷ്യല്‍ പേജുകളിലൂടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കിയത്.സിനിമക്കും അണിയറപ്രവര്‍ത്തകര്‍ക്കും ആശംസകള്‍ നേര്‍ന്നു കൊണ്ടാണ് എല്ലാവരും സിനിമയെക്കുറിച്ചുള്ള പ്രതീക്ഷ പങ്കുവെച്ചത്. പുറത്തിറങ്ങി ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഫസ്റ്റ് ലുക്ക് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയം ആയിക്കഴിഞ്ഞു.

new film
new film

ചതുര്‍മുഖത്തിന്റെ VFX കൈകാര്യം പ്രൊമയിസ് ആണ് ഉദ്വേകജനമായ മോഷന്‍ പോസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആമേന്‍, ണയന്‍, കുരുതി എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകന്‍ ആയ അഭിനന്ദന്‍ രാമാനുജം ആണ് ചതുര്‍മുഖത്തിന്റെ ഛായഗ്രഹണം.തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലും സജീവമാണ് അഭിനന്ദന്‍. ചിത്രസംയോജകന്‍ മനോജ്‌ ആമേന്‍, ആക്ഷന്‍ ഹീറോ ബിജു എന്നിങ്ങനെ നിരവധി ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. പിസ, സി യു സൂണ്‍, സൂരരായി പോട്ര് , മാലിക് എന്നെ ചിത്രങ്ങളുടെ സൗണ്ട് ഡിസൈനറായ വിഷ്ണു ഗോവിന്ദാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍.

ch
ch

രഞ്ജിത്ത് കമല ശങ്കറും സലീല്‍ വിയുംസംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം മഞ്ജു വാരിയര്‍ പ്രൊഡക്ഷന്‍സും, ജിസ് ടോംസ് മൂവിയുടെ ബാനറില്‍ ജിസ് ടോംസ്, ജസ്റ്റിന്‍ തോമസും ആണ്. അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവരാണ് ഏറെ പ്രത്യേകതകള്‍ ഉള്ള സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്.കഥയിലും അവതരണ മികവിലും വളരെ സങ്കീര്‍ണ്ണതകളും, കൗതുകവും നിറഞ്ഞ ഒരു ആശയം കൈകാര്യം ചെയ്യുന്ന ചതുര്‍ മുഖം മലയാള സിനിമയിലെ ആദ്യത്തെ ടെക്നോ-ഹൊറര്‍ ചലച്ചിത്രം ആയിരിക്കും.

manju
manju

മഞ്ജു വാരിയര്‍, സണ്ണി വെയിന്‍ എന്നിവരെ കൂടാതെ, അലന്‍സിയര്‍, നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, കലാഭവന്‍ പ്രജോദ് എന്നിവരും കൂടാതെ അഭിനയ പാഠവം ഉള്ള ശക്തമായ ഒരു വന്‍ താരനിര ചതുര്‍ മുഖത്തില്‍ ഉള്‍പ്പെടുന്നു. മലയാള സിനിമയില്‍ വരാന്‍ പോകുന്ന ആദ്യ ടെക്നോ-ഹൊറര്‍ ആയതു കൊണ്ട് തന്നെ അസാധാരണ തിയ്യറ്റര്‍ എക്സ്പീരിയന്‍സ് പ്രേക്ഷകര്‍ക്ക് ചിത്രത്തിന്നു നല്‍കാന്‍ സാധിക്കും എന്ന് തീര്‍ച്ച.

ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ബിനീഷ് ചന്ദ്രനോടൊപ്പം കോ-പ്രൊഡ്യൂസര്‍ ആയി ബിജു ജോര്‍ജ്ജും ചതുര്‍ മുഖത്തില്‍ പ്രവര്‍ത്തിക്കുന്നു. ഗാനരചയിതാവ് മനു മഞ്ജിത്ത്, സംഗീത സംവിധാനവും, സൗണ്ടും കൈകാര്യം ചെയ്തിരിക്കുന്നത് ഡോണ്‍ വിന്‍സെന്റാണ്, വസ്ത്രാലങ്കാരം സമീറ സനീഷ്.സന്‍ജോയ് അഗസ്റ്റിന്‍, ബിബിന്‍ ജോര്‍ജ്, ലിജോ പണിക്കര്‍, ആന്റണി കുഴിവേലില്‍ എന്നിവരാണ് ചതുര്‍മുഖം കോ പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്. ജിത്തു അഷ്‌റഫ് ക്രിയേറ്റീവ് ഹെഡ് ആയ ചിത്രത്തില്‍ ബിനു ജി നായരും ടോം വര്‍ഗീസുമാണ് ലയിന്‍ പ്രൊഡ്യൂസഴ്സ്.