വീണ്ടും എഴുത്തിന്റെ ലോകത്തിലേക്കു മടങ്ങി ഗിരിജാമ്മ, സന്തോഷം പങ്കുവെച്ചു മഞ്ജു വാര്യർ!

Manju Warrier shared her happiness

ലോക്ക്ഡൗൺ പ്രമാണിച്ചു സിനിമ താരങ്ങളെല്ലാം തങ്ങളുടെ കുടുംബവുമായി സമയം ചിലവഴിച്ചുകൊണ്ടിരിക്കുകയാണ്. നടി മഞ്ജു വാര്യരും അങ്ങനെ തന്നെ. നൃത്തം അഭ്യസിച്ചും അച്ഛന്റെയും അമ്മയുടെയും കൂടെ സമയം ചിലവഴിച്ചും കഴിയുകയാണ് മഞ്ജു. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ അമ്മയായ ഗിരിജ വീണ്ടും എഴുത്തിന്റെ ലോകത്തേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്.

Manju Warrier
Manju Warrier

‘എല്ലാവര്‍ക്കും എന്തെങ്കിലും വരദാനങ്ങളുണ്ട്. പക്ഷെ ആരും അത് കാണുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മ വീണ്ടും എഴുതി തുടങ്ങിയിരിക്കുന്നു,’ എന്ന അടിക്കുറിപ്പോടെയാണ് മഞ്ജു അമ്മയുടെ എഴുത്തുകള്‍ പങ്കുവച്ചത്. മഞ്ജുവും ചേട്ടന്‍ മധു വാര്യരും മധുവിന്റെ ഭാര്യയും കുട്ടിയുമെല്ലാം വീട്ടിലുണ്ടെന്നും എല്ലാവരും മറ്റ് തിരക്കുകള്‍ ഒഴിവാക്കി വീട്ടു ജോലികളുടെ തിരക്കിലാണെന്നും ആ എഴുത്തിൽ ഉണ്ട്.

Everyone is gifted, but most people never open their package…! Amma goes back to writing after so many years! @madhavangirija ❤️#amma #hiddentalent #goodsideofcorona

Posted by Manju Warrier on Tuesday, April 7, 2020