തന്റെ ഡാൻസ് വീഡിയോ പങ്കുവെച്ചു മഞ്ജു, ഏറ്റെടുത്ത് താരങ്ങൾ!

Manju Warrier Dance Video
Manju Warrier Dance Video

മലയാളികളുടെ സ്വന്തം നായികയാണ് മഞ്ജു വാര്യർ. ദീർഘ നാളത്തെ ഇടവേളയ്‌ക്കു ശേഷം സിനിമയിലേക്ക് തിരികെ വന്ന മഞ്ജുവിന് മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ എന്ന പദവി സ്വന്തമാക്കാൻ അധികനാൾ വേണ്ടി വന്നില്ല. താരത്തിന് ആരാധകർ നൽകിയ പിന്തുണ തന്നെയാണ് അതിന്റെ കാരണവും. കാലങ്ങൾ കഴിഞ്ഞിട്ടും മഞ്ജുവിന്റെ അഭിനയത്തിന് ഒരു കോട്ടവും തട്ടിയട്ടുമില്ല. ഇപ്പോഴിതാ രാജ്യമൊട്ടാകെ കൊറന്റൈനിൽ കഴിയുന്ന സാഹചര്യത്തിൽ ഒരു അടിപൊളി നൃത്തവുമായി എത്തിയിരിക്കുന്ന മഞ്ജു.

Manju Warrier
Manju Warrier

കുച്ചിപ്പുടി അഭ്യസിക്കുന്ന വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയ്ക്ക് പേളി മാണി, പൂര്‍ണിമ ഇന്ദ്രജിത്, ഭാവന, റിമി ടോമി, നീരജ് മാധവ് തുടങ്ങി നിരവധി താരങ്ങള്‍ കമന്റ് ചെയ്തിട്ടുണ്ട്. മഞ്ജുവിനെ ഏറെ മിസ് ചെയ്യുന്നുവെന്നായിരുന്നു പൂര്‍ണിമയുടെ കമന്റ്. നൃത്തത്തിലൂടെയാണ് മഞ്ജു സിനിമയിലേക്ക് എത്തിയത്. അത് കൊണ്ട് തന്നെ എത്ര തിരക്കിനിടയിലും മഞ്ജു നൃത്തത്തെ ചേർത്ത് പിടിച്ചിരുന്നു.

Manju Warrier
Manju Warrier

അഭിനയത്തിൽ തിരക്കേറി വന്നപ്പോഴും വേദികളിൽ നൃത്തം അവതരിപ്പിക്കാൻ മഞ്ജു പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എന്തായാലും താരത്തിന്റെ നൃത്തം ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.