ഒരു പുതിയ അഥിതി കൂടി എത്തിയിരിക്കുകയാണ് മമ്മൂട്ടിയുടെ കുടുംബത്തിലേക്ക്. ലാന്‍ഡ് റോവറിന്റെ ഏറ്റവും പുതിയ മോഡൽ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫിയാണ് മമ്മൂട്ടിയും ദുൽഖറും ചേർന്ന് സ്വന്തമാക്കിയിരിക്കുന്നത്. വാഹനം സ്വന്തമാക്കിയതിന് സന്തോഷത്തിൽ ആണ് താര കുടുംബം. ഏകദേശം 3.5 കോടി രൂപ ആണ് വാഹനത്തിന്റെ ഓൺറോഡ് പ്രൈസ് എന്ന് പറയുന്നത്. ലാന്‍ഡ് റോവറിന്റെ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫിയാണ് 396 ഗ്യാരേജിലെ ഏറ്റവും പുതിയ വാഹനം. റേഞ്ച് റോവറിന്റെ തന്നെ ഏറ്റവും ഉയര്‍ന്ന വകഭേദങ്ങളിലൊന്നായ ഓട്ടോബയോഗ്രഫിയുടെ ലോങ് വീല്‍ബെയസ് പതിപ്പാണ് ഈ താരങ്ങൾ സ്വന്തമാക്കിയത്.

താരങ്ങളുടെ ആഗ്രഹപ്രകാരം നിരവധി കസ്റ്റമൈസേഷനുകളും വരുത്തിയിട്ടുണ്ട്. ദുൽഖറിന് വാഹനങ്ങളോടുള്ള പ്രണയം ആരാധകർക്കെല്ലാം നേരുത്തേ തന്നെ അറിയാവുന്ന കാര്യമാണ്. മുൻപ് പല മുന്തിയ വാഹനങ്ങളും താരം സ്വന്തമാക്കിയത് വാർത്ത ആയതായിരുന്നു. ഇപ്പോൾ ഇരുവരും സ്വന്തമാക്കിയ കാറിനു 4.4 ലീറ്റര്‍ ഡീസല്‍ എന്ജിന് ഉപയോഗിക്കുന്ന വാഹനത്തിന് 335 ബിഎച്ച്പ് കരുത്തുണ്ട്. ഇവർക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് ആരാധകർ.