ഭർത്താവിനെ എപ്പോഴെങ്കിലും ബോറടിച്ചിട്ടുണ്ടോ? യുവതിക്ക് മമ്മൂട്ടിയുടെ മാസ്സ് മറുപടി!

  Mammootty's mass reply to a lady
  Mammootty's mass reply to a lady

  മലയാളത്തിൽ തിളങ്ങിനിൽക്കുന്ന താരമാണ് മമ്മൂട്ടി. പതിറ്റാണ്ടുകൾ ആയി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന ഈ ഇതിഹാസതാരത്തിനു ആരാധകരും ഏറെയാണ്. പകരം വെയ്ക്കാൻ സാധിക്കാത്ത ഈ പ്രതിഭ ഇന്നും മലയാള സിനിമ ലോകത്ത് സൂര്യ തേജസോടെ നിറഞ്ഞു നിൽക്കുകയാണ്. കാലങ്ങൾ കഴിഞ്ഞിട്ടും അഭിനയത്തിനോടുള്ള തന്റെ പ്രണയം അവസാനിച്ചിട്ടില്ലെന്നു താരത്തിന്റെ ചിത്രങ്ങൾ കൊണ്ട് തന്നെ കാണികൾക്ക് മനസിലാകും.

  Mammootty
  Mammootty

  അടുത്തിന്ടെ താരം ഒരു പരുപാടിയിൽ പങ്കെടുത്തിരുന്നു. പരിപാടിക്കിടയിൽ ഒരു വീട്ടമ്മ താരത്തിനോട് ചോദിച്ച ചോദ്യത്തിന് താരം നൽകിയ മാസ്സ് മറുപടിയാണ് ഇപ്പോൾ ട്രെൻഡിങ് ആയി നിൽക്കുന്നത്. ‘ഇത്രയും വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയില്‍ സിനിമാഭിനയം ബോറടിച്ചിട്ടുണ്ടോ’ എന്നാണ് യുവതി മമ്മൂട്ടിയോട് ചോദിച്ചത്. ഇതിന് മമ്മൂട്ടി മറുപടി നല്‍കിയത് ഒരു മറു ചോദ്യം ചോദിച്ചുകൊണ്ടായിരുന്നു. ‘അപ്പുറത്തു ഇരിക്കുന്നത് ഭര്‍ത്താവാണോ?’ അതേ എന്ന് യുവതിയുടെ മറുപടി എത്തിയതോടെ ‘എപ്പോഴെങ്കിലും ബോറടിച്ചിട്ടുണ്ടോ?’എന്നായി താരത്തിന്റെ അടുത്ത ചോദ്യം. അതുപോലെയാണ് എനിക്ക് അഭിനയവും എന്നാണ് മമ്മൂട്ടി പറഞ്ഞത്. അങ്ങനെയൊന്നും ചോദിക്കരുതെന്നും, അഭിനയം ഒരിക്കലും ബോറടിക്കല്ലേ എന്നത് മാത്രമാണ് തന്റെ പ്രാര്‍ത്ഥനയെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു. താരത്തിന്റെ ഈ മറുപടിക്കു വലിയ കയ്യടിയാണ് കാണികൾ നൽകിയത്. മമ്മൂട്ടി മുഖ്യമന്ത്രിയായി എത്തുന്ന വൺ ആണ് താരത്തിന്റേതായി പുറത്തിറങ്ങാൻ പോകുന്ന ഏറ്റവും പുതിയ ചിത്രം.