ടേക്ക് ഓഫിന് ശേഷം ഫഹദ് ഫാസിലും മഹേഷ് നാരായണനും ഒന്നിക്കുന്ന ചിത്രമാണ് മാലിക്ക്. ചിത്രത്തിന്റെ പ്രഖ്യാപന വേള മുതൽ തന്നെ ആവേശത്തിൽ ആണ് ആരാധകരും. സുലൈമാന്‍ എന്ന കഥാപാത്രമായാണ് ഫഹദ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. ചിത്രത്തിൽ 20 വയസ് മുതല്‍ 57 വയസ് വരെയുള്ള നാല് കാലഘട്ടങ്ങളെയാണ് ചിത്രത്തില്‍ കാണിക്കുന്നത്. കാലിക പ്രസക്തിയുള്ള വിഷയവുമായാണ് ഇത്തവണയും മഹേഷ് നാരായൺ എത്തിയിരിക്കുന്നത്.

ചിത്രത്തിൻറെ സെക്കൻഡ് ലുക്ക് പോസ്റ്റർ നാളെ പുറത്തിറങ്ങും. ചിത്രത്തിന് വേണ്ടി മെലിഞ്ഞു ഉണങ്ങിയ ഫഹദിന്റെ ചിത്രങ്ങൾ നേരുത്തേ തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ജോജു ജോര്‍ജ്, വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്, അപ്പാനി ശരത്ത്, ഇന്ദ്രന്‍സ്, ജലജ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.ആന്റോ ജോസഫ് ആണ് ചിത്രം നിര്‍മിക്കുന്നത്.