മഞ്ഞ നിറത്തിലുള്ള ഗൗണിൽ ഗ്ലാമറസ് ആയാണ് നടി മലൈക അറോറ മിസ് ഡിവ 2020 ഗ്രാന്‍ഡ് ഫിനാലെയുടെ ചടങ്ങില്‍ പങ്കെടുക്കാൻ എത്തിയത്. മലൈക ഈ വസ്ത്രത്തിൽ അതീവ സുന്ദരിയായി ആണ് കാണപ്പെട്ടത്. ചടങ്ങിന് മുൻപ് തന്നെ മലൈക മാധ്യമങ്ങൾക്ക് മുന്നിൽ എത്തുകയും തന്റെ ചിത്രങ്ങൾ എടുക്കാൻ അനുവാദം നൽകുകയും ചെയ്തിരുന്നു. മാധ്യമങ്ങൾക്ക് നൽകിയ ഫോട്ടോഷൂട്ടിലൂടെ ആണ് താരത്തിന്റെ വസ്ത്രം ശ്രദ്ധിക്കപ്പെട്ടത്. ഒരുപാട് പേര് ആണ് വസ്ത്രത്തെ അഭിനന്ദിച്ചു കൊണ്ട് രംഗത്ത് വന്നത്.
എന്നാൽ സോഷ്യൽ മീഡിയയിൽ വൻ വിവാദം ആണ് മലൈക അറോറയുടെ ഫോട്ടോഷൂട്ട് കണ്ടതോടുകൂടി ഉണ്ടായത്. നിരവധി പേരാണ് താരത്തിനെ വിമർശിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്. ഇതാണോ ഫാഷൻ? ഇത് ഫാഷൻ അല്ല, പകരം പ്രദർശനമാണ് തുടങ്ങിയ തരത്തിലുള്ള കമെന്റുകൾ ആണ് ചിത്രം കണ്ടതോടുകൂടി വിമർശകർ പറയുന്നത്. എന്നാൽ സോഷ്യൽ മീഡിയയിൽ തന്റെ വസ്ത്രത്തെ കുറിച്ച് ചൂടേറിയ വിമർശനങ്ങളും മറ്റും നടക്കുമ്പോഴും മലൈകയുടെ ഭാഗത്തുനിന്നും ഒരു തരത്തിലുള്ള പ്രതികരണവും ഇത് വരെ ഉണ്ടായിട്ടില്ല എന്നതാണ് എടുത്ത് പറയേണ്ടുന്ന കാര്യം. വളരെ തിരക്കുള്ള സമയങ്ങളിലും തന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയ വഴി താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അത്തരത്തിൽ ഈ വേഷത്തിൽ ഉള്ള ചിത്രങ്ങളും മലൈക തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു.
മലൈകയുടെ ചിത്രങ്ങൾ കാണാം







