സഹോദരനുമായി സന്തോഷം പങ്കുവെച്ചു മഞ്ജു, ലളിതം സുന്ദരം ഷൂട്ടിങ് ആരംഭിച്ചു!

Lalitham Sundaram Movie Shooting Started
Lalitham Sundaram Movie Shooting Started

നിർമ്മാണ രംഗത്തേക്ക് ചുവടുവെക്കാം ഒരുങ്ങുകയാണ് മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ. സഹോദരനും നടനുമായ മധുവാര്യർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ലളിതം സുന്ദരം എന്ന ചിത്രം നിർമ്മിക്കുന്നത് മഞ്ജു ആണ്. മഞ്ജു  വാര്യർ പ്രൊഡക്ഷന്സും സെഞ്ച്വറി പ്രൊഡക്ഷന്‍സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ബിജു മേനോനും മഞ്ജു വാര്യരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ ദിവസം ആരംഭിച്ചു.

ചിത്രത്തിൽ ദിലീഷ് പോത്തന്‍, സൈജു കുറുപ്പ്, രഘുനാഥ് പലേരി, സറീന വഹാബ്, ദീപ്തി സതി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പി സുകുമാരാണ് ഛായാഗ്രഹണം. സംഗീതം നിർവഹിക്കുന്നത് ബിജിബാല്‍ ആണ്. കുടുംബ പ്രേഷകർക്കായി നർമ്മത്തിൽ ചാലിച്ച് ഒരുക്കിയിരിക്കുകയാണ് ഈ ചിത്രമെന്നാണ് ചിത്രത്തിന്റെ സംവിധായകനായ മധു വാര്യർ പറഞ്ഞത്. ഇനിയുള്ള ദിവസങ്ങളിലായി ഷൂട്ടിങ് പുരോഗമിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. വണ്ടിപ്പെരിയാറിൽ വെച്ചാണ് ഷൂട്ടിങ് ആരംഭിച്ചിരിക്കുന്നത്. ചിത്രത്തിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇത് വരെ പിന്നണി പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല.

ചിത്രത്തിന്റെ പൂജ കാണാം 

സോഴ്സ്: Indian Cinema Gallery