തിയേറ്റർ ഉടമകളിൽ നിന്നും ലഭിക്കുന്നത് മോശം പ്രതികരണം, OTT റിലീസിനെ അനുകൂലിച്ചു കുഞ്ഞേൽദോ നിർമ്മാതാക്കളും!

കഴിഞ്ഞ ദിവസമാണ് വിജയ് ബാബു നിർമ്മിക്കുന്ന സൂഫിയും സുജാതയും ചിത്രം ഓൺലൈൻ അയി റിലീസ് ചെയ്യുമെന്ന വാർത്ത പുറത്തു വന്നത്. വാർത്ത വന്നതോടുകൂടി  ഇതിനെ ശക്തമായി എത്തിക്കുകയാണ് തിയേറ്റർ ഉടമകളുടെ സംഘടന. വിജയ് ബാബു ചിത്രം നിരോധിക്കുമെന്നും അവർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അതൊന്നും തനിക്ക് പ്രശനമില്ലെന്നും ഈ തീരുമാനവുമായി താൻ മുന്നോട്ട് പോകുമെന്നും ആണ് വിജയ് ബാബുവിന്റെ നിലപാട്. വിജയ് ബാബുവിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര് രംഗത് വന്നിരുന്നു. ഇപ്പോഴിതാ വിജയ് ബാബുവിനെ അനുകൂലിച്ചെത്തിയിരിക്കുകയാണ് കുഞ്ഞേൽദോയുടെ നിർമ്മാതാക്കളും.

സുബിൻ കെ വർക്കിയും പ്രശോഭ് കൃഷ്ണയുമാണ് കുഞ്ഞേൽദോയുടെ നിർമ്മാതാക്കൾ.ലിറ്റിൽ ബിഗ് ഫിലിംസ് ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ബാനറും. ചിത്രത്തിന്റെ നിർമ്മാതാക്കൾ പുറത്തിറക്കിയ കുറിപ്പിലാണ് അവർ വിജയ് ബാബുവിനെ അനുകൂലിച്ചുള്ള പ്രസ്താവന പറഞ്ഞിരിക്കുന്നത്. കൂടാതെ ടീയെറ്റർ  സംഘടനയെ ശക്തമായി വിമര്ശിക്കുന്നുമുണ്ട്. ജനങ്ങൾ സിനിമ കാണാൻ എത്തുന്നത് തിയേറ്ററുകളുടെ മികവ് കൊണ്ടല്ലെന്നും സിനിമ നല്ലതായത് കൊണ്ടാണെന്നും, നല്ല സിനിമകൾ നൽകിയാൽ ജനങ്ങൾ എവിടാണെങ്കിലും സിനിമ കാണുമെന്നും, ഓൺലൈൻ വഴി സിനിമ പുറത്തിറക്കിയ കമല ഹാസനെ അഭിനന്ദിച്ചും കൊണ്ടുള്ളതായിരുന്നു ഇവരുടെ കുറിപ്പ്.