കുന്നിന്റെ മുകളിലേക്ക് ഓടിക്കയറുന്ന ചാക്കോച്ചൻ, വീഡിയോ പങ്കുവെച്ചു ജോജു ജോർജ്ജ്!

Kunchacko Boban's Viral Video
Kunchacko Boban's Viral Video

മലയാള സിനിമയിലെ എക്കാലത്തേയും റൊമാന്റിക് ഹീറോ ആണ് ചാക്കോച്ചൻ. ചാക്കോച്ചന്റെ സന്തോഷങ്ങൾ എല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. അടുത്തിടേയ്ക്കാണ് നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം താരത്തിന് കുഞ്ഞു പിറന്നത്. കുഞ്ഞിന്റെ പേരും ചിത്രവുമെല്ലാം തന്നെ ചാക്കോച്ചൻ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ താരത്തിന്റെ രസകരമായ ഒരു വീഡിയോ ആണ് വൈറൽ ആകുന്നത്. വ്യായാമത്തിനായി ഒരു കുന്നിൻറെ മുകളിലേക്കെ ഓടിക്കയറുന്ന ചാക്കോച്ചന്റെ വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പറക്കുന്നത്.

When the 🚙 Rangers meet the Runner 🏃🏻

When the 🚙 Rangers meet the Runner 🏃🏻 ……Joju’s dialogue 🤣..“ ഇനി ചാക്കോച്ചന് നിർത്താനും പറ്റില്ല🤪 .സെലിബ്രിറ്റികളുടെ ലൈഫ് കഠിനമാണ് !!"🙏🏼🙏🏼Video📹 courtesy@ShyjuKhalid,#jojuGeorgecommentary🎙#shahiscriptwriter📝#prakkatmartinmovie

Posted by Kunchacko Boban on Saturday, February 22, 2020

മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ്് ലൊക്കേഷനില്‍ നിന്നുളള വീഡിയോയാണ് ഇത്. ജോജുവും തിരക്കഥാകൃത്ത് ഷാഹി കബീറും ഛായാഗ്രാഹകന്‍ ഷൈജു ഖാലിദും ജീപ്പില്‍ യാത്ര ചെയ്യവേ ചെറിയൊരു കുന്ന് ഓടിക്കയറുന്ന ചാക്കോച്ചനെ കാണാനിടയായത്. എന്നാല്‍ ഉടന്‍ തന്നെ ആ പരിശീലനം ഷൈജു തന്റെ ക്യാമറയിലാക്കുകയായിരുന്നു. ഓട്ടത്തിനിടയില്‍ ഒന്ന് ചാക്കോച്ചന്‍ വീണെങ്കിലും ഉടന്‍ തന്നെ വീണ്ടും എഴുന്നേറ്റ് ഓടുകയായിരുന്നു.