മകന്റെ ആദ്യ പിറന്നാൾ ആഘോഷിച്ചു ചാക്കോച്ചനും പ്രിയയും!

Kunchacko Boban's Son's First Birthday Celebration

മലയാളികളുടെ സ്വന്തം ചോക്ലേറ്റ് ഹീറോ ആയിരുന്നു കുഞ്ചാക്കോ ബോബൻ. പ്രിയയുമായുള്ള വിവാഹശേഷം വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഇരുവർക്കും കഴിഞ്ഞ വര്ഷം ഒരു ആൺകുഞ്ഞു പിറന്നത്. കുഞ്ഞു ജനിച്ചതിൽ പിന്നെ ഭയങ്കര സന്തോഷത്തിൽ ആണ് ചാക്കോച്ചനും പ്രിയയും. കുഞ്ഞിന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ഇരുവരും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്യും. കഴിഞ്ഞ ദിവസം ഇസ്സയുടെ ഒന്നാം പിറന്നാൾ ആഘോഷിച്ചിരിക്കുകയാണ് താര കുടുംബം.

കേക്കിനൊപ്പമുള്ള ഇസ്സയുടെ ചിത്രങ്ങൾ ആണ് ചാക്കോച്ചൻ പങ്കുവെച്ചിരിക്കുന്നത്. നിരവധി താരങ്ങളാണ് ഇസൈക്ക് ആശംസകൾ അറിയിച്ചുകൊണ്ട് എത്തിയത്. ലോകത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെ പ്രതിനിധാനം ചെയ്യുന്നതാണ് ഈ കേക്കെന്നും വൈകാതെ തന്നെ ഇതെല്ലാം തരണം ചെയ്യാന്‍ നമുക്ക് കഴിയുമെന്നുള്ള പ്രത്യാശയും കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ചിട്ടുണ്ട്. എല്ലാവരോടും സുരക്ഷിതരായി ഇരിക്കാനും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.

…….✨IZAHAAK’S Ark💫…As IZAHAAK turns ONE!!!The cake symbolizes the present scenario where we will overcome &…

Posted by Kunchacko Boban on Thursday, April 16, 2020