ടിക് ടോക്കിൽ താരമായി കൃഷ്ണകുമാറിന്റെ കുടുംബവും!

മലയാളികൾ ഒരുപോലെ ഇഷ്ട്ടപെടുന്ന താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. കൃഷ്ണകുമാറും ഭാര്യയും നാല് പെൺമക്കളും അടങ്ങുന്ന ഒരു വലിയ കുടുംബം തന്നെയാണ് താരത്തിന്റേത്. താരത്തിന്റെ മൂത്ത മകളായ അഹാനയും സിനിമയിൽ നായികയായി തിളങ്ങാൻ തുടങ്ങിയതോടെ കുടുംബത്തിന്റെ സന്തോഷം ഇരട്ടിയായി എന്ന് തന്നെ പറയാം. പൊതു പരിപാടികളിലും കുടുംബ സമേതം ആണ് ഇവർ പങ്കെടുക്കാറുള്ളത്. തങ്ങളുടെ വിശേഷങ്ങൾ എല്ലാം താഴ്‌മ മുടങ്ങാതെ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. ഇപ്പോൾ മക്കളുടെ ഒരു ടിക്ക് ടോക്ക് വീഡിയോ ആണ് കൃഷ്ണകുമാർ തന്റെ ഇൻസ്റ്റാഗ്രാം വഴി ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

മക്കളായ ഹന്‍സികയും ദിയയും ഒന്നിച്ചുള്ള ഏതാനും ടിക്‌ടോക് വീഡിയോകള്‍ ആണ് കൃഷ്ണകുമാര്‍ പങ്കുവച്ചിരിക്കുന്നത്. “ചിരിക്കൂ, സന്തോഷമായിരിക്കൂ,” എന്നാണ് കൃഷ്ണകുമാര്‍ പോസ്റ്റിന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. ഹന്‍സുവും ദിയയും ടിക്‌ടോകിലൂടെ ‘തിളക്കം’ സിനിമയില്‍ ദിലീപും കെപിഎസി ലളിതയും ഒന്നിച്ചുള്ള ഒരു രസകരമായ രംഗമാണ് അവതരിപ്പിക്കുന്നത്. ടിക് ടോക്കിൽ സജീവമായ ഇവർ  തന്നെ നിമിഷ നേരം കൊണ്ടാണ് വൈറൽ ആകുന്നത്. മികച്ച അഭിപ്രായങ്ങളും വിഡിയോകൾക്ക് ലഭിക്കാറുണ്ട്. ചേച്ചിക്ക് പിന്നാലെ അനിയത്തികളും സിനിമയിലേക്ക് എത്തുമോ എന്ന ചോദ്യമാണീ  അധികവും ചോദിക്കുന്നത്.