യൂട്യൂബ് ട്രെൻഡിങ്ങിൽ ഇടം പിടിച്ചു ടോവിനോ തോമസിന്റെ കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സിന്റെ ആദ്യ ഗാനം!

Kilometres and Kilometres Song
Kilometres and Kilometres Song

ടോവിനോ തോമസ് നായകനായി എത്തുന്ന കിലോമീറ്റേഴ്സ്‌ ആൻഡ് കിലോമീറ്റേഴ്സിന്റെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ‘പാരാകെ പടരാമേ’ എന്ന് തുടങ്ങുന്ന വീഡിയോ ഗാനമാണ് ചിത്രത്തിന്റെ  അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ടോവിനോ തോമസും അമേരിക്കൻ നായിക ജാര്‍വിസും ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തിലെ ഗാനം ഇറങ്ങി മണിക്കൂറുകൾക്കുള്ളിൽ ആണ് ഗാനം യൂട്യൂബ് ട്രെൻഡിങ്ങിൽ ഇടം പിടിച്ചത്. റംഷി അഹമ്മദ്, സൂരജ് എസ് കുറുപ്പ്, മൃദുല്‍ അനില്‍, പവിത്രാ ദാസ്, പ്രണവ്യാ ദാസ് എന്നിവര്‍ ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

സോഴ്സ്:Muzik247

ചിത്രത്തിലെ ഗാനത്തിന് ഗംഭീര പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. വിദേശ വനിതയുടെ ഒപ്പം ബുള്ളറ്റിൽ യാത്രചെയ്യുന്ന ടോവിനോയാണ് ഗാനത്തിൽ കാണുന്നത്. ജിയോ ബേബിയാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍. ചിത്രം മാര്‍ച്ച്‌ 12ന് തീയ്യേറ്ററുകളില്‍ എത്തുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.