സുമലതയെ പ്രശംസിച്ചു ഖുശ്‌ബു, കാരണം ഇത്…..

Khushboo appreciate Sumalatha
Khushboo appreciate Sumalatha

ലോകമെങ്ങും കൊറോണ പടർന്നു പിടിക്കുന്ന സമായമാണ് ഇപ്പോൾ. ഇന്ത്യയിലും ഈ രോഗത്തിന്റെ വലിപ്പം കൂടി വരുകയാണ്. ഇത് നിയന്ത്രിക്കാനായി രാജ്യമൊട്ടാകെ ലോക്ക് ഡൗണും പ്രഖ്യാപിച്ചതോടെ രാജ്യത്തിൻറെ സാമ്പത്തികസ്ഥിതി കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. പ്രധാനമന്ത്രി ഉൾപ്പടെ ഉള്ളവർ സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവരോട് സഹായം അഭ്യർത്ഥിച്ചിരുന്നു. സിനിമ മേഖലയിൽ ഉള്ള നിരവധി പ്രമുഖരാണ് ഇതിനോടകം കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. ഈ കൂട്ടത്തിൽ നടി സുമലതയും ഉൾപ്പെട്ടിരുന്നു. തന്റെ എം പി ഫണ്ടിൽ നിന്നും ഒരു കോടി രൂപയാണ് താരം പ്രധാനമത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്.

ഇപ്പോഴിതാ സുമലത ചെയ്ത ഈ പ്രവർത്തിയെ പ്രശംസിച്ചുകൊണ്ട് രംഗത് വന്നിരിക്കുകയാണ് ഖുശ്‌ബു. ‘നിങ്ങൾ വലിയ ഒരു ഹൃദയത്തിനു ഉടമയാണെന്നും ഓരോ പൗരനും നിങ്ങൾ ഒരു മാതൃകയാണ്’ എന്നാണ് ഖുശ്‌ബു ട്വിറ്ററിൽ കുറിച്ചത്. ഖുശ്ബുവിന്റെ കുറുപ്പിന് താഴ നന്ദി പറഞ്ഞുകൊണ്ട് സുമലതയും എത്തിയിരുന്നു.

‘സംശയമുള്ളവര്‍ക്കും കുറ്റങ്ങള്‍ കണ്ടുപിടിക്കുന്നവര്‍ക്കും നെഗറ്റീവിറ്റി പ്രചരിപ്പിക്കുന്നവര്‍ക്കുമായി, കത്തില്‍ വ്യക്തമായി എംപി ഫണ്ടില്‍ നിന്നുള്ള പണമാണെന്ന് പറയുന്നുണ്ട്. ഒരു തരത്തിലുള്ള നിര്‍ബന്ധത്തിന്റെയും രാഷ്ട്രീയത്തിന്റെയും പുറത്തല്ല ഔചിത്യബോധത്തില്‍ എടുത്ത തീരുമാനമാണ്. എല്ലാവരും വീടുകളില്‍ തന്നെ തുടരുക, ഒരു പൗരനെന്ന രീതിയില്‍ സമൂഹത്തിനായി ചെയ്യേണ്ട കാര്യം മറക്കാതിരിക്കുക,” സുമലത ട്വീറ്റ് ചെയ്തു.