എന്നാലും എന്നെ ഇങ്ങനെ മൊട്ട അടിക്കണ്ടായിരുന്നു !! കലിപ്പ് ലുക്കില്‍ യഷിന്റെ ആയ്റ!

ഒരൊറ്റ സിനിമകൊണ്ട് ലോകശ്രദ്ധ നേടിയെടുത്ത നടനാണ് യാഷ്. കെജിഎഫ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ആരാധകർ കാത്തിരിക്കുകയാണ്. നടൻ എന്നതിലുപരി മികച്ചൊരു കുടുബസ്ഥൻ കൂടിയാണ് താരം. യഷിന്റെ കുഞ്ഞാവ ആയ്റ യഷ് സമൂഹമാധ്യമത്തിലും ആരാധകര്‍ക്കിടയിലും താരമാണ്. അച്ഛനേയും അമ്മയേയും പോലെ ആയ്റക്കുട്ടിയ്ക്കും നിറയെ ആരാധകരുണ്ട്. മകള്‍ ജനിച്ചപ്പോള്‍ മുതലുള്ള വിശേഷങ്ങള്‍ ആരാധകര്‍ക്കായി യഷും ഭാര്യ രാധികയും പങ്കുവയ്ക്കാറുണ്ട്.

അപ്പോഴിതാ ആയ്റക്കുട്ടിയുടെ ഒരു ക്യൂട്ട് ചിത്രമാണ് യഷ് പങ്കുവച്ചിരിക്കുന്നത്. തലമൊട്ടയടിച്ച ആയ്റയെ എടുത്തുകൊണ്ടു നില്‍ക്കുകയാണ് യഷ്. ചിത്രത്തിന്റെ അടിക്കുറിപ്പാണ് ക്ലാസ്, ‘ ഡാഡ് ഇത് വേനല്‍ക്കാലമാണെന്ന് അറിയാം, പക്ഷേ ഇത് സമ്മര്‍ കട്ട് അല്ലെന്ന് എനിക്കുറപ്പാണ്.’ ആയ്റക്കുട്ടി അച്ഛനോട് തന്നെ മൊട്ടയടിച്ചതിലുള്ള പരിഭവം പറയുകയാണത്രേ.

തല മൊട്ടയടിച്ച ആയ്റയ്ക്കൊപ്പമുള്ള ഒരു ചിത്രം രാധിയും പോസ്റ്റ് ചെയതിട്ടുണ്ട്. ‘Mr and Mrs Yash… With a totally kissable head in between.’ എന്നാണ് ചിത്രത്തിന്റെ അടിക്കുറിപ്പ്. മുടിവെട്ടുമ്ബോള്‍ അടങ്ങിയിരുന്നു ആയ്റ തങ്ങളെ ആശ്ചര്യപ്പെടുത്തിയെന്നും രാധിക കുറിച്ചു.

യഷിനും ഭാര്യ രാധികയ്ക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നിട്ട് അധികനാളായില്ല. കുഞ്ഞാവയുടെ ഒരു ഫോട്ടോയ്ക്കായി ആരാധകര്‍ കാത്തിരിക്കുകയാണ്. സാധാരണ മൂത്തമകള്‍ ആയ്റയുടെ വിശേഷങ്ങളും വിഡിയോയുമൊക്കെ ഇവര്‍ പോസ്റ്റ് ചെയ്യാറുണ്ട്. എന്നാല്‍ മകന്‍ ജനിച്ച വിശേഷം ആരാധകരെ അറിയിച്ചതല്ലാതെ ചിത്രങ്ങളൊന്നും പങ്കുവച്ചിരുന്നില്ല.