വിവാഹ വാർത്തയെപ്പറ്റി മനസുതുറന്നു കീർത്തി സുരേഷ്!

Keerthy Suresh about her marriage
Keerthy Suresh about her marriage

മലയാളത്തിൽ അഭിനയിച്ചുവെങ്കിലും തമിഴിൽ മികച്ച അവസരങ്ങൾ ലഭിച്ച താരമാണ് കീർത്തി സുരേഷ്. തമിഴിലെ ഒട്ടുമിക്ക മുൻ നിര നയാകന്മാർക്കൊപ്പം സിനിമ ചെയ്യാനും ഈ താരത്തിന് അവസരം ലഭിച്ചു. തമിഴിലെ മഹാ നടി എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നായികയ്ക്കുള്ള ദേശിയ അവാർഡ് സ്വന്തമാക്കാനും കഴിഞ്ഞു. ഇതിനൊക്കെ പുറമെ ഒരുകാലത്ത് മലയാളത്തിലും തമിഴിലുമായി തിളങ്ങി നിന്ന് മേനകയുടെയും സിനിമ സംവിധായകൻ സുരേഷിന്റെയും രണ്ടാമത്തെ മകൾ കൂടിയാണ് കീർത്തി സുരേഷ്.

ഇപ്പോൾ കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയ ചർച്ചചെയ്യുന്ന വിഷയമാണ് കീർത്തി വിവാഹിതയാകാൻ പോകുന്നുവെന്നും അച്ഛൻ തിരഞ്ഞെടുത്ത വ്യവസായിയെയാണ് താരം വിവാഹം കഴിക്കാൻ പോകുന്നതെന്നും. ഇപ്പോൾ ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് താരം.

Keerthi Suresh Marriage
Keerthi Suresh Marriage

താരത്തിന്റെ പ്രതികരണം ഇങ്ങനെ.”ആ വാര്‍ത്ത എനിക്കും ഒരു സര്‍പ്രൈസായിരുന്നു. എങ്ങനെയാണ് അത്തരമൊരു വാര്‍ത്ത പടര്‍ന്നതെന്ന് എനിക്കറിയില്ല. ഒന്നു ഞാന്‍ വ്യക്തമായി പറയാം,​ അത്തരം പ്ലാനുകളൊന്നും ഇപ്പോള്‍ ഇല്ല. ഉടനെ തന്നെ വിവാഹം കഴിക്കാനും തീരുമാനിച്ചിട്ടില്ല,”ഇപ്പോള്‍ നമ്മുടെ ലക്ഷ്യം കോവിഡ് 19യ്ക്ക് എതിരെയുള്ള പോരാട്ടത്തില്‍ ആയിരിക്കണം, അല്ലാതെ ഇത്തരത്തിലുള്ള കിംവദന്തിയ്ക്ക് ഉള്ള സമയമല്ലെന്നും കീര്‍ത്തി പറഞ്ഞു.