ബാലതാരമായി സിനിമ ലോകത്തിലേക്ക് എത്തിയ താരമായിരുന്നു കാവേരി. ബാലതാരമായി എത്തിയ താരം പിന്നീട് നായികയിലേക്ക് വളരുകയായിരുന്നു. അദികം ആർക്കും ലഭിക്കാത്ത അവസരം ആണ് കാവേരിക്ക് ലഭിച്ചത്. മമ്മൂട്ടിയുടെ നായികയായാണ് കാവേരി നായികാവേഷവുമായി പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. അതിനുശേഷം നിരവധി മികച്ച സിനിമകളുടെ ഭാഗമാകാനും താരത്തിന് കഴിഞ്ഞു. വളരെപ്പെട്ടന്ന് തന്നെയാണ് കാവേരി പ്രേക്ഷകർക്ക് പ്രിയപ്പെട്ട നായികയായി മാറിയതും. എന്നാൽ പെട്ടന്ന് താരം സിനിമയിൽ നിന്നും അപ്രത്യക്ഷ്യമാകുകയായിരുന്നു. തനിക്ക് സിനിമയിൽ അവസരം കുറഞ്ഞതിന്റെ കാരണം വെളിപ്പെടുത്തുകയാണ് കാവേരി ഇപ്പോൾ.

ഉദ്യാനപാലകന്‍ ശേഷം തനിക്ക് നിരവധി അവസരങ്ങൾ വന്നുവെന്നും എന്നാൽ അതെല്ലാം നഷ്ട്ടപെടുകയായിരുന്നുവെന്നുമാണ് കാവേരി പറഞ്ഞത്.ഒരിക്കൽ രാജസേനൻ സർ വിളിച്ചു കഥാനായകന്റെ കഥ പറഞ്ഞു. കേട്ടപ്പോൾ തന്നെ ഞാൻ സിനിമ ചെയ്യാൻ സമ്മതിക്കുകയായിരുന്നു. അഡ്വാൻസ് തുകയും കൈപറ്റിയിരുന്നു. ജയറാം ആയിരുന്നു ചിത്രത്തിൽ നായകനും. എന്നാൽ കുറച്ചു ദിവസം കഴിഞ്ഞറിഞ്ഞു ആ വേഷം ദിവ്യ ഉണ്ണിക്ക് ലഭിച്ചെന്നു. വർണ്ണപകിട്ടിലും നായികയായി ക്ഷണം ലഭിച്ചിരുന്നു. എന്നാൽ അതും ദിവ്യാഉണ്ണിയാണ് ചെയ്തത്. ചന്ദ്രനുദിക്കുന്ന ദിക്കിലും ക്ഷണം ലഭിച്ചിരുന്നുവെങ്കിലും അവസാനം തന്നെ മാറ്റുകയായിരുന്നുവെന്നും തനിക്ക് പി ആർ ഓ വർക്ക് ചെയ്യാൻ ആളില്ലായിരുന്നത് കൊണ്ടാണ് ഈ അവസരങ്ങൾ എല്ലാം നഷ്ട്ടമായതെന്നും കാവേരി പറഞ്ഞു.