എന്റെ സിനിമ ഇത് വരെ അച്ഛൻ കണ്ടില്ല, വെളിപ്പെടുത്തി കല്ല്യാണി പ്രിയദർശൻ!

Kalyani Priyadarshan about Priyadarshan
Kalyani Priyadarshan about Priyadarshan

വരനെ ആവശ്യം ഉണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താര പുത്രി ആണ് കല്യാണി പ്രിയദർശൻ. സംവിധായകൻ പ്രിയദർശന്റെയും നടി ലിസ്സിയുടെയും മകൾ ആണ് കല്യാണി പ്രിയദർശൻ. സുരേഷ് ഗോപി, ദുൽഖർ സൽമാൻ, ശോഭന, ഉർവശി എന്നീ പ്രതിഭകളോടൊപ്പം ആയിരുന്നു കല്യാണിയുടെ തുടക്കവും. ആദ്യ സിനിമ വിജയകരമായതിന്റെ സന്തോഷത്തിലാണ് കല്യാണ് ഇപ്പോൾ. തന്റെ ആദ്യ മലയാള സിനിമയുടെ അനുഭവം വ്യക്തമാക്കുകയാണ് കല്യാണി.

മലയാളത്തിൽ അവസരം ലഭിച്ചപ്പോൾ തനിക് അതിയായ സന്തോഷം തോന്നിയെന്നും എന്നാൽ ആദ്യ സീൻ ചെയ്തുകഴിഞ്ഞപ്പോൾ അച്ഛനെ വിളിച്ചു താൻ കരഞ്ഞെന്നുമാണ് കല്യാണി ഒരു അഭിമുഖത്തിൽ പറഞ്ഞത്. തന്റെ ഒപ്പമുള്ളവർ വളരെ മനോഹരമായി അഭിനയിക്കുമ്പോൾ തനിക്ക് അവരുടെ ഒപ്പം എത്താൻ കഴിയാഞ്ഞതിന്റെ വിഷമത്തിൽ ആണ് താൻ അന്ന് കരഞ്ഞതെന്നും കല്യാണി പറഞ്ഞു. എന്നാൽ ചിത്രം പുറത്തിറങ്ങി കഴിഞ്ഞപ്പോൾ അഭിനയം കണ്ടു ഒരുപാട് പേര് വിളിച്ചു അഭിനന്ദിച്ചിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു. തന്റെ അച്ഛൻ ഇപ്പോൾ മരക്കാരിന്റെതിരക്കിൽ ആയതിനാൽ ഇത് വരെ തന്റെ ചിത്രം കാണാൻ സമയം ലഭിച്ചില്ലെന്നും അച്ഛൻ കണ്ടതിനു ശേഷം അഭിപ്രായം പറയുന്നതിനുള്ള കാത്തിരിപ്പിലാണ് താൻ ഇപ്പോഴെന്നും കല്യാണി കൂട്ടിച്ചേർത്തു.