വ്യാജ അശ്ലീല വിഡിയോയും ചിത്രങ്ങളും പ്രചരിക്കുന്നു, പരാതിയുമായി ജൂഹി!

Juhi Filled a complaint against Cyber attack
Juhi Filled a complaint against Cyber attack

ഉപ്പും മുളകും എന്ന ഒറ്റ റിയാലിറ്റി ഷോയിലൂടെ നിരവധി ആരാധകരെ  താരമാണ് ലച്ചു എന്ന  ജൂഹി. പരമ്പരയിൽ വളരെ മികച്ച അഭിനയമാണ് ജൂഹി കാഴ്ചവെച്ചതും. എന്നാൽ സീരിയലിലെ ലെച്ചുവിന്റെ വിവാഹത്തിന് ശേഷം പരമ്പരയിൽ നിന്നും പിന്മാറിയിരിക്കുകയാണ് ജൂഹി. തന്റെ പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വേണ്ടിയാണ് സീരിയലിൽ നിന്നും പിന്മാറുന്നതെന്നു ജൂഹി വെളിപ്പെടുത്തിയിരുന്നു. സീരിയലിൽ നിന്നും പിന്മാറിയതിനുശേഷമാണ് റോവിനുമായി തന്റെ വിവാഹം ഉറപ്പിച്ചെന്ന വിവരം ജൂഹി അറിയിച്ചിരുന്നത്.

ഇപ്പോഴിതാ തന്റെപേരിൽ അശ്‌ളീല വിഡിയോകളും വ്യാജ ചിത്രങ്ങളും പ്രചരിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി സിറ്റി പോലീസ് കമ്മീഷണർ ലോക്നാഥ് ബഹ്‌റയ്‌ക്കു പരാതി നൽകിയിരിക്കുകയാണ് ജൂഹി. ജൂഹി തന്നെയാണ് തന്റെ ഫേസ്ബുക് വഴി ഈ കാര്യം ആരാധകരെ അറിയിച്ചത്.

ജൂഹിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം………………………………..

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി എന്റെ പേരില്‍ തികച്ചും മോശമായ തരത്തിലുള്ള വ്യാജ പ്രചരണങ്ങള്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഇത്തരം പ്രചരണങ്ങള്‍ എല്ലാം തന്നെ തികച്ചും വാസ്തവവിരുദ്ധവും എന്നെ വ്യക്തിഹത്യ നടത്തുക എന്ന ഗൂഢലക്ഷ്യത്തോടെ ചില കുബുദ്ധികള്‍ നടത്തുന്നതുമാണെന്ന് വേദനയോടെ അറിയിച്ചു കൊള്ളട്ടെ. ശ്രദ്ധയില്‍പ്പെട്ട ഇത്തരം സമൂഹ മാധ്യമ പോസ്റ്റുകള്‍ – ചൂണ്ടി കാട്ടി കേരള പോലീസ് ഡയറക്ടര്‍ ജനറല്‍ ലോക് നാഥ് ബെഹ്‌റ IPS നും, എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കി. ഇവരുടെ നിര്‍ദ്ദേശപ്രകാരം സൈബര്‍ സെല്‍ എന്റെ പരാതി അടിയന്തിരമായി അന്വേഷിക്കുകയാണെന്ന വിവരം അറിയിക്കട്ടെ . Police ന്റെ സഹായത്താല്‍ കുപ്രചരണങ്ങളുടെ ഉറവിടവും കുറ്റക്കാരേയും ഉടനെ തന്നെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുവാന്‍ സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എല്ലാവരുടെയും സ്‌നേഹവും പിന്തുണയും എപ്പോഴും ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷയോടെ..

സസ്‌നേഹം