അവാർഡ് വേദിയിൽ പ്രിത്വിയുടെ ബ്ലൂടൂത്ത് കൂളിംഗ് ഗ്ലാസ് അടിച്ചുമാറ്റി ജയറാം(വീഡിയോ കാണാം)

Jayaram about Sukumaran
Jayaram about Sukumaran

വനിതാ അവാർഡ് നെറ്റിന്റെ വേദിയിൽ വെച്ച് വളരെ രസകരമായ ഒരു സംഭവമാണ് അരങ്ങേറിയത്. വനിതാ അവാർഡിൽ മികച്ച സംവിധായകനുള്ള അവാർഡ് ലഭിച്ചത് പ്രിത്വിരാജിന് ആയിരുന്നു. ജയറാം ആണ് അവാർഡ് പ്രഖ്യാപിച്ചതും. അവിടെ വെച്ച് വളരെ നർമ്മം നിറച്ച ഒരു പഴയ കഥ ജയറാം പറയുകയും ശേഷം പ്രിത്വിയുടെ കണ്ണട അടച്ചു മാറ്റുകയുമായിരുന്നു ചെയ്‌തത്‌. അതിനു ജയറാം പറഞ്ഞ പഴയ കഥ ഇതായിരുന്നു.

“എന്റെ ഓര്‍മ ശരിയാണെങ്കില്‍ 30 വര്‍ഷം മുന്‍പാണ്. ‘വിറ്റ്നസ്’ എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്ത് സുകുവേട്ടന്‍ പറഞ്ഞു, എന്നെ ഒന്ന് വീട്ടില്‍ ഡ്രോപ്പ് ചെയ്യണം. ഞാന്‍ വീട്ടില്‍ ചെന്നപ്പോള്‍, കുട്ടികള്‍ സ്കൂളില്‍ നിന്ന് വരാറായി ഒന്നു വെയ്റ്റ് ചെയ്താല്‍ കണ്ടിട്ട് പോവാമെന്നായി. ഞാന്‍ വെയ്റ്റ് ചെയ്തു. കുറച്ചു കഴിഞ്ഞപ്പോള്‍, നിക്കറൊക്കെയിട്ട് ടൈ കെട്ടി രണ്ട് കുട്ടികള്‍ വന്നു, ഇന്ദ്രനെയും പൃഥ്വിയേയും ഞാന്‍ പൊക്കിയെടുത്ത് ഫോട്ടോ ഒക്കെയെടുത്തു. എന്നാല്‍ ഞാനിറങ്ങിക്കോട്ടെ സുകുവേട്ടാ എന്നു ചോദിച്ചപ്പോള്‍ അങ്ങനെയങ്ങ് പോയാലെങ്ങനെ, തരാനുള്ളത് തന്നിട്ടല്ലേ പോവാന്‍ പാടുള്ളൂ എന്നായി അദ്ദേഹം. അദ്ദേഹം എന്താണ് പറയുന്നതെന്ന് എനിക്ക് മനസ്സിലായില്ല. അപ്പോള്‍ സുകുവേട്ടന്‍ പറഞ്ഞു, ഇവിടെ ആരു വന്നാലും, മമ്മൂട്ടി ആയാലും മോഹന്‍ലാല്‍ ആയാലും ഒരു ചടങ്ങുണ്ട്. എന്തെങ്കിലും ഒരു സാധനം എനിക്ക് തന്നിട്ടെ പോകാവൂ, അത് അറിയില്ലായിരുന്നോ?”

“അതെനിക്ക് അറിയില്ലായിരുന്നു എന്റെ കയ്യില്‍ ഇപ്പോള്‍ ഒന്നുമില്ലല്ലോ എന്നു പറഞ്ഞപ്പോള്‍, “ആ കൂളിംഗ് ഗ്ലാസ് ഇങ്ങോട്ട് എടുക്കൂ, അത് തന്നിട്ട് പോവണമെന്നു പറഞ്ഞു സുകുവേട്ടന്‍. ഞാനാശിച്ച്‌ വാങ്ങിച്ച കൂളിംഗ് ഗ്ലാസ് ആയിരുന്നു. അത് അദ്ദേഹം എടുത്തു. പിന്നീട് ഒരുപാട് തവണ ഇന്ദ്രനെയും പൃഥ്വിയേയും കണ്ടപ്പോള്‍ അന്ന് നിങ്ങള്‍ പോയി കഴിഞ്ഞപ്പോള്‍ ഞങ്ങളക്കാര്യം പറഞ്ഞ് ഒരുപാട് ചിരിച്ചെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്.”

“ആ കടം ഞാനിന്ന് വീട്ടുകയാ, മമ്മൂട്ടി കഴിഞ്ഞാല്‍ ഏറ്റവും അധികം കൂളിംഗ് ഗ്ലാസ് വയ്ക്കണ ആളാണ് പൃഥ്വിയെന്നും ജയറാം പറഞ്ഞു. “അടുത്ത സിനിമയിലേക്ക് എന്നെ വിളിക്കൂ, അപ്പോള്‍ ഇത് തിരിച്ചു തരാം,” എന്നും താരം കൂട്ടിച്ചേര്‍ത്തു. ആ കൂളിംഗ് ഗ്ലാസ് ഇങ്ങോട്ട് തിരിച്ചു തന്നിട്ട് പോയാ മതി മോനെ,” ജയറാം പറഞ്ഞു. പൃഥ്വിരാജിന്റെ പോക്കറ്റില്‍ നിന്നും കൂളിംഗ് ഗ്ലാസ്സ് എടുത്ത് ജയറാം മുഖത്തുവച്ചു. “അയ്യോ, എന്റെ ബ്ലൂടൂത്ത് കൂളിംഗ് ഗ്ലാസ്,” എന്നായിരുന്നു ചിരിയോടെ പൃഥ്വിരാജിന്റെ മറുപടി. എന്തായാലും നിറഞ്ഞ കയ്യടിയോടെ ആണ് സദസ് മുഴുവൻ അവരുടെ തമാശ കണ്ടത്.

Source: VANITHA