ഇളയദളപതിയുടെ മകൻ ഇനി നായകൻ!

Jason Sanjay debut as hero with Vijay Sethupathi
Jason Sanjay debut as hero with Vijay Sethupathi

തമിഴ് സൂപ്പർ താരം വിജയിയുടെ മകൻ ആണ് ജേസൺ സഞ്ജയ്. അച്ഛനൊപ്പം ജേസൺ സിനിമകളിൽ ചെറിയ വേഷങ്ങളിൽ എത്തിയിട്ടുണ്ടെങ്കിലും മികച്ച ഒരു കഥാപാത്രം ചെയ്യാൻ ഇതുവരെ അവസരം ലഭിച്ചിരുന്നില്ല. എന്നാൽ ജേസൺ നായകൻ ആയി അഭിനയിക്കാൻ പോകുന്നുവെന്ന തരത്തിലെ വാര്ത്തകള് ആണ് സോഷ്യൽ മീഡിയയിൽ പരക്കുന്നത്.

തെലുങ്കിൽ വിജയ് സേതുപതി നായകനായി എത്തിയ ചിത്രം ‘ഉപ്പെണ്ണ’യുടെ തമിഴ് റീമേക്കില്‍ നായകനായി ജേസണ്‍ സഞ്ജയ് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. താൻ നായകനായി വേഷമിട്ട തെലുങ് ചിത്രം തമിഴിലേക്ക് റീമേക് ചെയ്യുമ്പോൾ വില്ലൻ വേഷത്തിലാണ് വിജയ് സേതുപതി ചിത്രത്തിൽ എത്തുന്നത്.വിജയിയും സേതുപതിയും ഒന്നിക്കുന്ന മാസ്റ്റർ ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിൽ വെച്ച് ഇരുവരും ഈ ചിത്രത്തെ പറ്റി സംസാരിച്ചുവെന്നും ജേസൺ ചിത്രത്തിൽ നായകനായി എത്തുമെന്ന് വിജയ് ഉറപ്പുനല്കിയെന്നുമാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. മാസ്റ്ററിൽ വിജയിയുടെ വില്ലൻ വേഷത്തിലാണ് വിജയ് സേതുപതി എത്തുക.

എന്നാൽ ചിത്രത്തെ കുറിച്ച് ഇത് വരെ ഔദ്യോഗിയ പ്രഖ്യാപനങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. ഇപ്പോഴിതാ അടുത്തത്  മകന്റെ വില്ലനായും വിജയ് സേതുപതി എത്തുമെന്നാണ് സൂചന. മൈത്രി മൂവി മേക്കര്‍സുമായി ചേര്‍ന്നാണ് ഉപ്പെണ്ണ തമിഴിലേക്ക് റീമേക്ക് ചെയ്യുന്നത്.